മനുഷ്യനുമായി വേഗത്തിൽ അടുക്കുന്ന മൃഗങ്ങളാണ് നായയും പൂച്ചയുമൊക്കെ. വളർത്തു മൃഗങ്ങളെപ്പോലെ തന്നെ വന്യ മൃഗമായ ആനയേയും പരിചരിക്കുന്നവരുണ്ട്.
ആന പ്രേമികളായ ധാരാളം ആളുകൾ നമുക്ക് ചുറ്റിലുമുണ്ട്. മിക്ക ആനകളും തങ്ങളെ പരിചരിച്ചിരുന്ന ആളുകളോട് വലിയ ബന്ധം സൂക്ഷിക്കാറുണ്ട്. അത് തെളിയിക്കുന്ന വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ആനയെ പരിചരിച്ച വ്യക്തി രോഗശയ്യയിൽ ആശുപത്രിയിൽ കിടക്കുന്നതു കാണാനാണ് ആന എത്തിയത്. ഈ കാഴ്ച ഏവരുടേയും കണ്ണ് നനയിക്കുന്നതായിരുന്നു. ആന ആശുപത്രിയിലെത്തി തന്നെ ഏറെക്കാലം പരിചരിച്ച വ്യക്തിയെ അവസാനമായി കണ്ടു. തന്റെ തുന്പിക്കൈ നീട്ടി ആന അയാളെ തലോടി. ആനയുടെ കണ്ണിൽ നിന്നും കണ്ണുനീർ ഇറ്റു വീഴുന്നതും നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കും. മനുഷ്യനേക്കാൾ നന്ദി മൃഗങ്ങൾക്കാണെന്ന് പറയുന്നത് വെറുതെ അല്ലന്ന് വീഡിയോ കണ്ട മിക്കവരും കമന്റ് ചെയ്തു.