ജീ​വ​ന്‍റെ തു​ടി​പ്പ് ഒ​ടു​വി​ൽ ശ​രീ​ര​ത്തി​ൽ നി​ന്നും വി​ട്ട​ക​ന്നു… മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റു​ന്ന​തി​നി​ടെ ജീ​വ​ന്‍റെ തു​ടി​പ്പ് ക​ണ്ടെ​ത്തി​യ പ​വി​ത്ര​ൻ ഒ​ടു​വി​ൽ യാ​ത്ര​യാ​യി

ക​ണ്ണൂ​ർ: മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റു​ന്ന​തി​നി​ടെ ജീ​വ​ന്‍റെ തു​ടി​പ്പ് ക​ണ്ടെ​ത്തി​യ പ​വി​ത്ര​ൻ അ​ന്ത​രി​ച്ചു. ചി​കി​ത്സ​യ്ക്ക് ശേ​ഷം പ​വി​ത്ര​ൻ ജ​നു​വ​രി 24ന് ​ആ​ശു​പ​ത്രി വി​ട്ടി​രു​ന്നു. വീ​ട്ടി​ൽ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.

ശ്വാ​സ​കോ​ശ രോ​ഗ​ത്തെ തു​ട​ർ​ന്ന് മം​ഗ​ലാ​പു​ര​ത്തെ ഹെ​ഗ്ഡെ ആ​ശു​പ​ത്രി​യി​ൽ വെ​ന്‍റി​ലേ​റ്റ​റി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു പ​വി​ത്ര​ൻ. വെ​ന്‍റി​ലേ​റ്റ​ർ മാ​റ്റി​യാ​ൽ അ​ധി​ക​നാ​ൾ ആ​യു​സി​ല്ലെ​ന്നും ഡോ​ക്ട​ർ​മാ​ർ ബ​ന്ധു​ക്ക​ളെ അ​റി​യി​ച്ചി​രു​ന്നു.

വെ​ന്‍റി​ലേ​റ്റ​റി​ൽ നി​ന്നും മാ​റ്റി നാ​ട്ടി​ലേ​ക്ക് പു​റ​പ്പെ​ടു​ന്ന വ​ഴി​മ​ധ്യേ പ​വി​ത്ര​ന്‍റെ ശ്വാ​സം നി​ല​ച്ച​താ​യി ക​ണ്ട​തോ​ടെ മ​രി​ച്ച വി​വ​രം നാ​ട്ടി​ലെ ബ​ന്ധു​ക്ക​ളെ അ​റി​യി​ച്ചു. മോ​ർ​ച്ച​റി​യി​ലേ​ക്ക് കൊ​ണ്ടു പോ​കും വ​ഴി​യാ​ണ് ജീ​വ​ന്‍റെ തു​ടി​പ്പ് ക​ണ്ടെ​ത്തി​യ​ത്.

11 ദി​വ​സ​ത്തെ ചി​കി​ത്സ​ക്ക് ശേ​ഷം ആ​രോ​ഗ്യം മെ​ച്ച​പ്പെ​ട്ട് ആ​ശു​പ​ത്രി വി​ട്ടി​രു​ന്നു. അ​തി​നി​ട​യി​ലാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.

Related posts

Leave a Comment