പാരിസ്: രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഫ്രാൻസിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോകനേതാക്കളുടെയും രാജ്യാന്തര ടെക് സിഇഒമാരുടെയും സമ്മേളനമായ എഐ ഉച്ചകോടിയിൽ പങ്കെടുത്തു.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയ്ക്കൊപ്പം ഉച്ചകോടിയിൽ മോദി അധ്യക്ഷത വഹിച്ചു.ഉച്ചകോടിക്ക് മുന്നോടിയായുള്ള അത്താഴത്തിൽ പങ്കെടുത്ത നരേന്ദ്രമോദി പിന്നീടു ഇമ്മാനുവൽ മക്രോയുമായി കൂടിക്കാഴ്ച നടത്തി.
“എന്റെ സുഹൃത്ത് പ്രസിഡന്റ് മാക്രോണിനെ പാരീസിൽ കണ്ടുമുട്ടിയതിൽ സന്തോഷം’ എന്ന് പ്രധാനമന്ത്രി എക്സിൽ പറഞ്ഞു. നാളെയും മറ്റന്നാളും അമേരിക്കയിൽ മോദി സന്ദർശനം നടത്തും. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ചയുമുണ്ട്.