കരാർ പുതുക്കുന്നു, റൊ​ണാ​ള്‍​ഡോ സൗ​ദി​യി​ല്‍ തു​ട​ര്‍​ന്നേ​ക്കും

റി​യാ​ദ്: ഫു​ട്ബോ​ൾ ഇ​തി​ഹാ​സ​മാ​യ പോ​ര്‍​ച്ചു​ഗ​ല്‍ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ സൗ​ദി ക്ല​ബ് അ​ല്‍ ന​സ്‌​റി​ല്‍ തു​ട​ര്‍​ന്നേ​ക്കും. ഒ​രു​വ​ര്‍​ഷ​ത്തേ​ക്ക് ക​രാ​ര്‍ പു​തു​ക്കു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.

2023 ജ​നു​വ​രി​യി​ലാ​ണ് ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് വി​ട്ട് സൗ​ദി പ്രോ ​ലീ​ഗ് ക്ല​ബ് അ​ല്‍ ന​സ്‌​റി​ലെ​ത്തി​യ​ത്. 1,749 കോ​ടി രൂ​പ​യാ​ണ് വാ​ര്‍​ഷി​ക പ്ര​തി​ഫ​ലം.

ജൂ​ണി​ല്‍ റൊ​ണാ​ള്‍​ഡോ​യു​ടെ ക​രാ​ര്‍ പൂ​ര്‍​ത്തി​യാ​വും. ഒ​രു​വ​ര്‍​ഷ​ത്തേ​ക്ക് ക​രാ​ര്‍ പു​തു​ക്കാ​മെ​ന്ന ഉ​പാ​ധി​യി​ലൂ​ടെ റൊ​ണാ​ള്‍​ഡോ​യെ നി​ല​നി​ര്‍​ത്താ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് അ​ല്‍ ന​സ്ര്‍.

ക​ഴി​ഞ്ഞ​യാ​ഴ്ച നാ​ല്‍​പ​ത് വ​യ​സ് പൂ​ര്‍​ത്തി​യാ​യെ​ങ്കി​ലും യു​വ​താ​ര​ങ്ങ​ളെ വെ​ല്ലു​ന്ന​മി​ക​വോ​ടെ​യാ​ണ് റൊ​ണാ​ള്‍​ഡോ ഇ​പ്പോ​ഴും പ​ന്തു​ത​ട്ടു​ന്ന​ത്.

Related posts

Leave a Comment