ട്രെ​യി​നി​ൽ യു​വ​തി​ക്കു​നേ​രേ ലൈം​ഗി​കാ​തി​ക്ര​മം; തൂ​ത്തു​ക്കു​ടി-​ഓ​ഖ വി​വേ​ക് എ​ക്സ്പ്ര​സി​ലാ​ണു സം​ഭ​വം

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ ട്രെ​യി​നി​ൽ യു​വ​തി​ക്കു​നേ​രേ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ പ്ര​തി അ​റ​സ്റ്റി​ൽ. മ​ദ്യ​ല​ഹ​രി​യി​ൽ 26കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച വി​രു​ദു​ന​ഗ​ർ സ്വ​ദേ​ശി സ​തീ​ഷ്കു​മാ​ർ ആ​ണ് പി​ടി​യി​ലാ​യ​ത്. തൂ​ത്തു​ക്കു​ടി-​ഓ​ഖ വി​വേ​ക് എ​ക്സ്പ്ര​സി​ലാ​ണു സം​ഭ​വം.

ഈ​റോ​ഡ് ജി​ല്ല​യി​ലെ ഓ​ൾ​ഡ് ക​രൂ​ർ സ്വ​ദേ​ശി​നി​ക്കു​നേ​രേ​യാ​ണ് സ​തീ​ഷ് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ​ത്. തൂ​ത്തു​ക്കു​ടി​യി​ലെ സ്വ​കാ​ര്യ പ​രീ​ക്ഷാ കോ​ച്ചിം​ഗ് സെ​ന്‍റ​റി​ൽ പ​ഠി​ക്കു​ക​യാ​യി​രു​ന്ന യു​വ​തി അ​ച്ഛ​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത​റി​ഞ്ഞ് രാ​ത്രി വൈ​കി​യു​ള്ള ട്രെ​യി​നി​ൽ ഈ​റോ​ഡി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്നു. ട്രെ​യി​ൻ തൂ​ത്തു​ക്കു​ടി വി​ട്ട​തും സ​തീ​ഷ് യു​വ​തി​യു​ടെ തൊ​ട്ട​ടു​ത്താ​യി വ​ന്നി​രു​ന്നു.

പു​ല​ർ​ച്ചെ മൂ​ന്നോ​ടെ ഇ‍​യാ​ൾ യു​വ​തി​ക്കു​നേ​രേ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് മു​തി​രു​ക​യാ​യി​രു​ന്നു. ഭ​യ​ന്ന യു​വ​തി അ​ടു​ത്ത സ്റ്റേ​ഷ​നി​ലെ​ത്തി​യ​പ്പോ​ൾ പ്ലാ​റ്റ്ഫോ​മി​ലി​റ​ങ്ങി റെ​യി​ൽ​വേ ഹെ​ൽ​പ്പ് ലൈ​ൻ ന​മ്പ​റി​ൽ വി​ളി​ച്ച് വി​വ​ര​മ​റി​യി​ച്ചു. തു​ട​ർ​ന്ന് ട്രെ​യി​ൻ ദി​ണ്ടി​ഗ​ലി​ൽ എ​ത്തി​യ​പ്പോ​ൾ റെ​യി​ൽ​വേ പോ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്തു. പെ​യി​ന്‍റ് ക​ട​യി​ലെ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​യാ​ണ് ഇ​യാ​ൾ.

Related posts

Leave a Comment