ഞ​ങ്ങ​ൾ​ക്കി​ട​യി​ൽ തെ​റ്റി​ദ്ധാ​ര​ണ ഉ​ണ്ടാ​യി; ആ സത്യം വെളിപ്പെടുത്തി എം.ജി. ശ്രീകുമാർ

മ​ല​യാ​ള​ത്തി​ൽ വി​ദ്യാ​സാ​ഗ​റി​ന് വേ​ണ്ടി കൂ​ടു​ത​ൽ ഗാ​ന​ങ്ങ​ൾ പാ​ടി​യി​രി​ക്കു​ന്ന​ത് സു​ജാ​ത​യാ​ണ്. സു​ജാ​ത​യ്ക്ക് പാ​ട്ടു​ക​ൾ പാ​ടു​മ്പോ​ൾ‌ കു​റ​ച്ച് ഭാ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു. ഒ​രു​പ​ക്ഷേ അ​താ​യി​രി​ക്കാം വി​ദ്യാ​സാ​ഗ​ർ സു​ജാ​ത​യി​ൽ ഇ​ഷ്ട​പ്പെ​ട്ടി​ട്ടു​ള്ള​ത്. ഞാ​ൻ കൂ​ടു​ത​ലാ​യും ചി​ത്ര​ച്ചേ​ച്ചി​യു​മാ​യി​ട്ടാ​ണ് പാ​ടി​യി​ട്ടു​ള്ള​ത്.

പ​ക്ഷേ, വി​ദ്യാ​സാ​ഗ​റി​ന്‍റെ പാ​ട്ടു​ക​ൾ പാ​ടി​യ​ത് സു​ജാ​ത​​യോ​ടൊ​പ്പ​മാ​യി​രു​ന്നു. മീ​ശ​മാ​ധ​വ​ൻ സി​നി​മ​യി​ൽ പാ​ടാ​ൻ റെ​ക്കോ​ർ‌‍​ഡിം​ഗി​നാ​യി വി​ദ്യാ​സാ​ഗ​ർ എ​ന്നെ വി​ളി​ച്ചു. അ​തി​ന്‍റെ ത​ലേ​ദി​വ​സം എ​നി​ക്ക് ച​ങ്ങ​നാ​ശേ​രി​യി​ലെ ഒ​രു അ​മ്പ​ല​ത്തി​ൽ രാ​ത്രി 12 മ​ണി വ​രെ പ​രി​പാ​ടി ഉ​ണ്ടാ​യി​രു​ന്നു.

പി​റ്റേ​ന്ന് പ​ത്ത് മ​ണി​യാ​യ​പ്പോ​ൾ ഞാ​ൻ‌ റെ​ക്കോ​ർ​ഡിം​ഗി​നാ​യി സ്റ്റു​ഡി​യോ​യി​ലെ​ത്തി.അ​പ്പോ​ഴേ​ക്കു ശ​ബ്ദ​ത്തി​ൽ ചി​ല മാ​റ്റ​ങ്ങ​ൾ‌ വ​ന്നി​രു​ന്നു. എ​നി​ക്ക് ആ ​ഗാ​നം ശ​രി​യാ​യി പാ​ട​ൻ ക​ഴി​ഞ്ഞി​ല്ല. ഞാ​ൻ റെ​ക്കോ​ർ​ഡിം​ഗ് അ​ടു​ത്ത ദി​വ​സ​ത്തേ​ക്ക് മാ​റ്റി വ​യ്ക്കുമോ​യെ​ന്ന് വി​ദ്യാ​സാ​ഗ​റി​നോ​ട് ചോ​ദി​ച്ചു.

പ​റ്റി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഞ​ങ്ങ​ൾ​ക്കി​ട​യി​ൽ തെ​റ്റി​ദ്ധാ​ര​ണ ഉ​ണ്ടാ​യി. അ​തി​നുശേ​ഷം വി​ദ്യാ​സാ​ഗ​ർ ആ ​ഗാ​നം വി​ധു പ്ര​താ​പി​നെ കൊ​ണ്ട് പാ​ടി​പ്പി​ച്ചു. അ​തി​ന് പ​രി​ഹാ​ര​മാ​യി മീ​ശ​മാ​ധ​വ​നി​ലെ മ​റ്റൊ​രു ഗാ​നം വി​ദ്യാ​സാ​ഗ​ർ എ​ന്നെ​ക്കൊ​ണ്ട് പാ​ടി​പ്പി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഒ​രു​പാ​ട് ഗാ​ന​ങ്ങ​ൾ ഞാ​ൻ പാ​ടി​യി​ട്ടു​ണ്ട്. വി​ദ്യാ​സാ​ഗ​റി​ന്‍റ ഗാ​ന​ങ്ങ​ൾ പാ​ടാ​ൻ എ​നി​ക്ക് ഇ​പ്പോ​ഴും വലിയ ഊ​ർ​ജമാ​ണ്. -എം.​ജി. ശ്രീ​കു​മാ​ർ

Related posts

Leave a Comment