മിക്കവാറും അവധി ദിവസങ്ങളിൽ മീൻകാരന്റെ ഒച്ച കേട്ടാകും ഭൂരിഭാഗം ആളുകളും ഉറക്കമുണരുന്നത്. കിലോ അടുത്ത ജംഗ്ഷനിൽ നിന്ന് മീൻവണ്ടിയുടെ ഒച്ച കേട്ടാൽ വീട്ടമ്മമാർ ഇപ്പുറത്ത് ചട്ടിയുമായി പടിക്കൽ തന്നെ കാത്തു നിൽക്കുന്നുണ്ടാകും. സ്ഥിരം വാങ്ങുന്ന കസ്റ്റമേഴ്സ് ആണെങ്കിൽ ചിലപ്പോൾ മീൻകാരൻ അധികം മീനും കൊടുക്കാറുണ്ടാകും.
വീടനടുത്ത് മീനേ മീനേ എന്ന് വിളിച്ച് തന്റെ വീടിനു മുന്നിലൂടെ കച്ചവടം നടത്തിയ മീൻ കച്ചവടക്കാരനെ വീട്ടുടമ അടിട്ടു പരിക്കേൽപിച്ച വാർത്തയാണ് ഇപ്പോൾ വൈറലാകുന്നത്. ഇരുചക്രവാഹനത്തിൽ മത്സ്യക്കച്ചവടം നടത്തുന്ന കുതിരപ്പന്തി വാർഡ് വെളിയിൽ വീട്ടിൽ ബഷീറിനാണ് അടി കിട്ടിയത്.
സംഭവത്തിൽ നഗരസഭ സക്കറിയാ വാർഡിൽ ദേവസ്വംപറമ്പിൽ സിറാജ് അറസ്റ്റിലായി. മീൻകച്ചവടക്കാർ ഉച്ചത്തിൽ കൂവി വിളിക്കുന്നതുകാരണം ചെയ്തുകൊണ്ടിരിക്കുന്ന ജോലികളിൽനിന്നു ശ്രദ്ധ തിരിയുന്നുവെന്നാണ് ആക്രമണത്തിന് കാരണമെന്നാണ് സിറാജ് പറയുന്നത്.
എന്നാൽ സിറാജിന് കാര്യമായ ജോലിയൊന്നുമില്ലന്ന് പോലീസ് പറഞ്ഞു. ആക്രമണത്തിൽ മുതുകിലും കൈക്കും പരിക്കേറ്റ ബഷീർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.