കാസര്‍ഗോഡ്: മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കത്തില്‍ കുത്തേറ്റ് വാച്ച്മാന് മരിച്ച സംഭവത്തില്‍ പ്രതി കസ്റ്റഡിയില്‍. ഉപ്പള പത്വാടി കാര്‍ഗില്‍ നഗര്‍ സ്വദേശി സവാദാണ് (23) പിടിയിലായത്. നിരവധി കവര്‍ച്ചകേസുകളില്‍ പ്രതിയാണ് സവാദ്. പയ്യന്നൂര്‍ വെള്ളൂര്‍ കാറമേല്‍ ഈസ്റ്റിലെ ആര്.സുരേഷാണ് (49) മരിച്ചത്. ഇന്നലെ രാത്രി പത്തോടെയാണ് സംഭവം.
വയറിന് കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ സുരേഷിനെ ആദ്യം ഉപ്പളയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് മംഗലാപുരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിക്കുകയായിരുന്നു.
വര്‍ഷങ്ങളായി ഉപ്പള മത്സ്യമാര്‍ക്കറ്റിനു സമീപത്തെ ഫ്ലാറ്റില്‍ വാച്ച്മാനായി ജോലി ചെയ്യുകയായിരുന്നു സുരേഷ്.മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയശേഷം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം ഗവ.മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. പ്രതിയെ മഞ്ചേശ്വരം പോലീസ് ചോദ്യം ചെയ്ത് വരികയാണ്.