ഷില്ലോംഗ്: 39-ാമത് ദേശീയ ഗെയിംസിനു മേഘാലയ ആതിഥേയത്വം വഹിക്കും. ഇന്ത്യൻ ഒളിന്പിക് അസോസിയേഷൻ (ഐഒഎ) ഇതുസംബന്ധിച്ച് മേഘാലയ സർക്കാരിന് ഔദ്യോഗിക സ്ഥിരീകരണം നൽകി.
2027 ഫെബ്രുവരി-മാർച്ചിലായിരുന്നു 39-ാം എഡിഷൻ ദേശീയ ഗെയിംസ്. ഉത്തരാഖണ്ഡിൽ ഇപ്പോൾ അരങ്ങേറുന്ന 38-ാം ദേശീയ ഗെയിംസിന്റെ സമാപന സമ്മേളനത്തിൽ ഐഒഎ പതാക മേഘാലയ പ്രതിനിധികൾക്കു കൈമാറും.