വാ​ർ​ധ​ക്യ​ത്തി​ലെ ച​ർ​മ​സം​ര​ക്ഷ​ണം: ആ​ഹാ​ര​ക്ര​മ​വും ച​ർ​മാ​രോ​ഗ്യ​വും

വാ​ര്‍​ധ​ക്യ​ത്തി​ല്‍ ച​ര്‍​മ​ത്തി​ല്‍ നി​റ​വ്യ​ത്യാ​സം, അ​ണു​ബാ​ധ, ചെ​റി​യ കു​രു​ക്ക​ള്‍, വ​ര​ള്‍​ച്ച എന്നിങ്ങനെ പലവിധ മാറ്റങ്ങളുണ്ടാവാം.
കുരുക്കൾ

1. മിലിയ (Milia)
യാ​തൊ​രു രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളും ഇ​ല്ലാ​തെ മു​ഖ​ത്തും ശ​രീ​ര​ഭാ​ഗ​ങ്ങ​ളി​ലും കാ​ണു​ന്ന വെ​ളു​ത്ത ചെ​റി​യ കു​രു​ക്ക​ളാ​ണ് മിലിയ എ​ന്ന് അ​റി​യ​പ്പെ​ടു​ന്ന​ത്. 1-2 മിമീ വ​ലി​പ്പ​മു​ള്ള ഇ​വ മു​ഖ​ത്തും ക​ണ്‍​പോ​ള​ക​ളി​ലു​മാ​ണ് കൂ​ടു​ത​ല്‍ കാ​ണ​പ്പെ​ടു​ന്ന​ത്. റെ​റ്റി​നോ​യ്ക് ആ​സി​ഡ് അ​ട​ങ്ങി​യ ലേ​പ​ന​ങ്ങ​ളും ഇ​ല​ക്ട്രോ കോ​ട്ട​റി​യും (Electro cautery) ഇ​തി​ന് ഫ​ല​പ്ര​ദ​മാ​ണ്.

2. സെ​ബോ​റി​ക് കെ​ര​റ്റോ​സ​സ്
മ​ങ്ങി​യ നി​റ​മോ, ഇ​രു​ണ്ട നി​റ​മോ ഉ​ള്ള ചെ​റു​തും വ​ലു​തു​മാ​യ കു​രു​ക്ക​ളാ​ണി​വ. മി​ക്ക​വാ​റും പ്രാ​യ​മാ​യ​വ​രി​ലാ​ണ് ഇ​ത് കാ​ണ​പ്പെ​ടു​ന്ന​ത്.

ത്വ​ക്കി​ന്‍റെ പോ​ഷ​കം

വാ​ര്‍​ധക്യ​ത്തി​ല്‍ വി​റ്റാ​മി​ന്‍റെ​യും പോ​ഷ​ക​ങ്ങ​ളു​ടെ​യും കു​റ​വു​ണ്ടാ​കാ​റു​ണ്ട്. പേ​ല്ല​ഗ്രാ പോ​ലു​ള്ള അ​സു​ഖ​ങ്ങ​ള്‍ – ത്വ​ക്കി​നെ ബാ​ധി​ക്കു​ന്ന​വ – വിറ്റാമിൻ സിയു​ടെ അ​ഭാ​വം കൊ​ണ്ട് ഉ​ണ്ടാ​കാം. അ​തു​കൊ​ണ്ട് സ​മീ​കൃ​താ​ഹാ​രം ത്വ​ക്കി​ന് അ​ത്യ​ന്താ​പേ​ക്ഷി​തം. മ​ത്സ്യ​ത്തി​ല്‍ അ​ട​ങ്ങി​യി​ട്ടു​ള്ള വിറ്റാമിൻ എ, സി, ഇ കൂ​ടു​ത​ലു​ള്ള പ​ച്ച​യും മ​ഞ്ഞ​യും നി​റ​മു​ള്ള പ​ച്ച​ക്ക​റി​ക​ള്‍, സി​ട്ര​സ് പ​ഴ​ങ്ങ​ള്‍, മ​ധു​ര​ക്കി​ഴ​ങ്ങ്…ഇ​വ ചർമസം​ര​ക്ഷ​ണ​ത്തി​ന് ന​ല്ല പ്ര​യോ​ജ​നം ചെ​യ്യും. ത​ണ്ണി​മ​ത്ത​ങ്ങ പോ​ലു​ള്ള ജ​ലാം​ശം കൂ​ടു​ത​ലു​ള്ള ഫ​ല​ങ്ങ​ള്‍, നാ​രു​ക​ളും വി​റ്റാ​മി​നു​ക​ളും കൂ​ടു​ത​ലു​ള്ള പ​ഴ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ളും, ന​ട്ട്‌​സ്, മീ​ന്‍ ഇ​വ സ്ഥി​ര​മാ​യി ക​ഴി​ക്കേ​ണ്ട​താ​ണ്.

പു​റ​മേ​യു​ള്ള ലേ​പ​ന​ങ്ങ​ള്‍

വിറ്റാമിൻ സി, ഇ എന്നിവ അ​ട​ങ്ങി​യ ലേ​പ​ന​ങ്ങ​ള്‍ ത്വ​ക്കി​ലെ ജ​ലാം​ശം നി​ല​നി​ര്‍​ത്തു​ക​യും ചു​ളി​വു​ക​ള്‍ ത​ട​യു​ക​യും ചെ​യ്യും. വിറ്റാമിൻ ഇ അ​ട​ങ്ങി​യ മ​രു​ന്നു​ക​ള്‍ പു​ര​ട്ടി​യാ​ല്‍ ച​ര്‍​മ​ത്തി​ന്‍റെ പു​റംപാ​ളി​യി​ല്‍ അ​ത് ത​ങ്ങി​നി​ല്‍​ക്കു​ക​യും പു​റ​മേ​യു​ള്ള ദോ​ഷ​കാ​ര​ക​ങ്ങ​ളിൽ – ഉ​ദാ​ഹ​ര​ണ​ത്തി​ന്, അ​ള്‍​ട്രാ വ​യ​ല​റ്റ് ര​ശ്മി​ക​ള്‍ – നി​ന്നൊ​ക്കെ സം​ര​ക്ഷ​ണം ന​ല്‍​കു​ക​യും ചെ​യ്യു​ന്നു. ആ​ന്‍റിഓ​ക്‌​സി​ഡ​ന്‍റാ​യ ഈ ​വി​റ്റാ​മി​നു​ക​ള്‍ തൊ​ലി​ക്ക് സ്‌​നി​ഗ്ധ​ത​യും മൃ​ദു​ത്വ​വും നല്കുന്നു.
(തുടരും)

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്:
ഡോ. ​ശ്രീ​രേ​ഖ പ​ണി​ക്ക​ർ
ക​ൺ​സ​ൾ​ട്ടന്‍റ്,
ത്വ​ക് രോ​ഗ വി​ഭാ​ഗം
എസ് യുറ്റി ഹോ​സ്പി​റ്റ​ൽ
പ​ട്ടം, തി​രു​വ​ന​ന്ത​പു​രം

 

Related posts

Leave a Comment