ദിവസേന രണ്ട് മണിക്കൂറൊക്കെയാണ് സാധാരണയായി ഉറങ്ങാറുള്ളത് സല്മാന് ഖാന്. മാസത്തില്‍ ഒരിക്കല്‍ മാത്രമാണ് 7- 8 മണിക്കൂര്‍ ഞാന്‍ ഉറങ്ങുക. സിനിമാ ചിത്രീകരണത്തില്‍ ആയിരിക്കുമ്പോള്‍ ഇടയ്ക്ക് ഏതാനും മിനിറ്റ് സമയം ഒഴിവു കിട്ടുമ്പോള്‍ ഉറങ്ങാറുണ്ട്. മറ്റൊന്നും ചെയ്യാന്‍ ഇല്ലാത്തപ്പോഴേ എനിക്ക് ഉറങ്ങാന്‍ സാധിക്കാറുള്ളൂ.
ചില സന്ദര്‍ഭങ്ങളില്‍ എനിക്കു ശരിയായ ഉറക്കം ലഭിച്ചിട്ടുണ്ട്. ജയിലില്‍ ആയിരുന്ന സമയത്തും വിമാനയാത്രയ്ക്കിടയിലുമാണ് അത്. ആ സമയത്ത് മറ്റൊന്നും ചെയ്യാനില്ലെന്ന തോന്നലാണ് എനിക്ക് ഉണ്ടായിരുന്നത് എന്ന് സല്മാന് ഖാന് പറഞ്ഞു.