റോ​ഡി​ലൂ​ടെ ഫോ​ണി​ൽ സം​സാ​രി​ച്ചു ന​ട​ക്കു​ന്ന​വ​രി​ൽ നി​ന്നും പി​ഴ ഈ​ടാ​ക്ക​ണം: റോ​ഡി​ൽ അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന​തി​ന് കാ​ര​ണം നി​ല​വാ​ര​മി​ല്ലാ​ത്ത ഡ്രൈ​വിം​ഗെ​ന്ന് ഗ​ണേ​ഷ് കു​മാ​ർ

തി​രു​വ​ന​ന്ത​പു​രം: നി​ല​വാ​ര​മി​ല്ലാ​ത്ത ഡ്രൈ​വിംഗ് മൂലം റോ​ഡ് അ​പ​ക​ട​ങ്ങ​ൾ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ ഈ ​വ​ർ​ഷം കൂ​ടു​ത​ലാ​ണെ​ന്ന് ഗ​താ​ഗ​ത വ​കു​പ്പ് മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ്കു​മാ​ർ. 

കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​ടെ അ​ശ്ര​ദ്ധ​യും അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പ​ല​രും മൊ​ബൈ​ലി​ൽ സം​സാ​രി​ച്ചാ​ണ് റോ​ഡി​ലൂ​ടെ ന​ട​ക്കു​ന്ന​ത്. റോ​ഡ് മു​റി​ച്ചു​കി​ട​ക്കു​മ്പോ​ൾ പോ​ലും ഇ​ട​ത്തും വ​ല​ത്തും നോ​ക്കാ​റി​ല്ല.

മൊ​ബൈ​ലി​ൽ സം​സാ​രി​ച്ചു ന​ട​ക്കു​ന്ന​വ​ർ​ക്കെ​തി​രെ പി​ഴ ഈ​ടാ​ക്ക​ണ​മെ​ന്നാ​ണ് വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യ​മെ​ന്നും ഗ​ണേ​ഷ് കു​മാ​ർ പ​റ​ഞ്ഞു.

Related posts

Leave a Comment