മധ്യപ്രദേശിൽ മത്സ്യപിത്താശയം കഴിച്ചതിനെത്തുടർന്ന് ആരോഗ്യാവസ്ഥ മോശമായ 42കാരൻ ആശുപത്രിയിൽ ചികിത്സതേടി. കരളിൽ ഉത്പാദിപ്പിക്കുന്ന പിത്തരസം സംഭരിക്കുന്ന അവയവമാണ് ഇയാൾ കഴിച്ചത്.
ഛർദ്ദിയും വയറിളക്കവുമായിരുന്നു ആദ്യലക്ഷണങ്ങൾ. തുടർന്ന് യുവാവ് ഗുരുതരാവസ്ഥയിലാകുകയായിരുന്നു. മത്സ്യപിത്താശയത്തിൽ സോഡിയം സൈപ്രിനോൾ സൾഫേറ്റ് എന്ന വിഷ രാസവസ്തു അടങ്ങിയിട്ടുണ്ട്.
മനുഷ്യൻ കഴിച്ചാൽ കരളിനെയും വൃക്കകളെയും വേഗത്തിൽ നശിപ്പിക്കുമെന്നു ഡോക്ടർമാർ പറഞ്ഞു. ചില ഏഷ്യൻ രാജ്യങ്ങളിൽ, വാതം, സന്ധിവാതം, ഉദ്ധാരണക്കുറവ്, കാഴ്ചക്കുറവ് എന്നിവയുടെ ചികിത്സിക്ക് മത്സ്യപിത്താശയം ഉപയോഗിക്കാറുണ്ട്. ചൈനക്കാർ ഇത് ആസ്ത്മയെ സുഖപ്പെടുത്തുകയും കാഴ്ചശക്തി മെച്ചപ്പെടുത്തുകയും ചെയ്യുന്നുവെന്നു വിശ്വസിക്കുന്നു.