മുംബൈ: ഐസിസി ചാന്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിൽനിന്ന് സൂപ്പർ പേസർ ജസ്പ്രീത് ബുംറ പുറത്ത്.
ബുംറയ്ക്കു പകരം ഹർഷിത് റാണ ഇന്ത്യയുടെ 15 അംഗ ടീമിൽ ഇടം നേടി. നടുവിനേറ്റ പരിക്കാണ് ബുംറയ്ക്കു വിനയായത്.
ബിസിസിഐ ആദ്യം പ്രഖ്യാപിച്ച 15 അംഗ ടീമിൽ ബുംറ ഉണ്ടായിരുന്നു. യുവ ഓപ്പണർ യശസ്വി ജയ്സ്വാളിനു പകരം സ്പിന്നർ വരുണ്‍ ചക്രവർത്തി ടീമിലെത്തി.