മുംബൈ: റിയാലിറ്റി ഷോയിലെ അശ്ലീല പരാമർശത്തിന്റെ പേരിൽ യുട്യൂബർ റൺവീർ അലാബാദിയയ്ക്കും ചാറ്റ് ഷോയിൽ പങ്കെടുത്തവർക്കും ഉൾപ്പെടെ 40 പേർക്ക് സൈബർ പോലീസ് സമൻസ് അയച്ചു.
കൊമീഡിയൻ സമയ് റെയ്നയുടെ നേതൃത്വത്തിൽ നടത്തുന്ന ‘ഇന്ത്യാസ് ഗോട്ട് ലേറ്റന്റ്’ റിയാലിറ്റി ഷോയിലാണ് അലാബാദിയയുടെ അസഭ്യ പരാമർശമുണ്ടായത്. മാതാപിതാക്കളുടെ ലൈംഗികതയുമായി ബന്ധപ്പെട്ടു ചാറ്റ്ഷോയ്ക്കിടെ ഇയാൾ നടത്തിയ വിവാദ പരാമർശത്തിനെതിരേ ബിജെപി നേതാവ് മൃണാൾ പാണ്ഡെ നൽകിയ പരാതിയിലാണ് പോലീസ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഷോയിലെ 18 എപ്പിസോഡുകളും നീക്കാൻ നിർമാതാക്കളോടു സൈബർസെൽ ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അലാബാദിയയ്ക്കെതിരേ കേസുകളുണ്ട്.