കൊല്ലം: റിസർവ് ബാങ്ക് ഒഫ് ഇന്ത്യ 50 രൂപയുടെ പുതിയ നോട്ടുകൾ ഉടൻ പുറത്തിറക്കും. ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെ ഒപ്പും പുതിയ കറൻസിയിൽ ഉണ്ടാകും.മഹാത്മാഗാന്ധി പരമ്പരയിലെ 50 രൂപ നോട്ടിന്റേതിന് സമാനമായി തന്നെയാണ് ഇതിന്റെയും രൂപകൽപ്പന.
പുതിയ നോട്ടിന്റെ അടിസ്ഥാന നിറം ഫ്ലൂറസൻ്റ് നീലയാണ്. രാജ്യത്തിന്റെ സാംസ്കാരിക പൈതൃകത്തെ അടയാളപ്പെടുത്തുന്ന ‘ ഹംപി വിത്ത് രഥം’ ചിത്രീകരണവും നോട്ടിൽ ഉണ്ടാകും.
പുതിയ നോട്ടിന്റെ വലിപ്പം സംബന്ധിച്ച വിവരങ്ങളും റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. പുതിയ നോട്ടുകൾ പുറത്തിറങ്ങിയാലും ഇപ്പോൾ പ്രചാരത്തിലുള്ള 50 രൂപയുടെ പഴയ നോട്ടുകൾ എല്ലാം നിയമപരമായി നിലനിൽക്കുമെന്ന് റിസർവ് ബാങ്ക് അധികൃതർ പറഞ്ഞു.
പുതിയ നോട്ടുകൾ പ്രചാരത്തിൽ വരുന്ന തീയതി പിന്നീട് പ്രഖ്യാപിക്കും.