ഉപ്പള: കാസർഗോഡ് ഉപ്പളയിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തിരുന്ന കൊല്ലം ഏഴുകോൺ സ്വദേശി സുരേഷിനെ(45) കുത്തിക്കൊന്ന കേസിലെ പ്രതി അറസ്റ്റിൽ.
ഉപ്പള പത്വാടിയിലെ സവാദിനെയാണ്(24) മഞ്ചേശ്വരം ഇൻസ്പെക്ടർ ഇ. അനൂബ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രിയിലാണ് സുരേഷ് കുത്തേറ്റു മരിച്ചത്.
പ്രതി കർണാടകയിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന നിഗമനത്തത്തുടർന്ന് ജില്ലാ പോലീസ് മേധാവി ഡി. ശില്പയുടെ നിർദേശപ്രകാരം മൂന്ന് പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ച് തെരച്ചിൽ നടത്തിവരികയായിരുന്നു. മഞ്ചേശ്വരത്തെ ബന്ധുവീടിനു സമീപത്തുനിന്നാണ് സവാദ് പിടിയിലായത്.
സുരേഷ് ജോലിചെയ്തിരുന്ന കെട്ടിടത്തിനു സമീപം ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടയിൽ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായതായാണ് സവാദ് പോലീസിന് നല്കിയ മൊഴി. തന്നെ അസഭ്യം പറഞ്ഞപ്പോഴാണ് സു