സൂപ്പർതാരങ്ങൾക്ക് ഒപ്പം പേടിച്ചു പേടിച്ചാണ് അഭിനയിച്ചത്. പക്ഷേ രാജാധിരാജയിൽ അഭിനയിക്കുമ്പോൾ തന്റെ ഡയലോഗ് കേട്ട് മമ്മൂട്ടി ചിരിക്കുകയായിരുന്നു എന്ന് നടി സേതു ലക്ഷ്മിയമ്മ.
ലക്ഷ്മി റായിയും മമ്മൂട്ടി സ്നേഹത്തോടെ കെട്ടിപിടിച്ചു നിൽക്കുന്ന സമയത്ത് ഞാൻ ചെല്ലുന്ന സീൻ ആയിരുന്നു. ഓരോ നാശങ്ങൾ വേണ്ടാത്ത നേരത്ത് കയറി വരുന്നു എന്ന് മമ്മൂട്ടി പറയുമ്പോൾ ഇതിനൊക്കെ ഒരു നേരവും കാലവും ഉണ്ടെന്ന് ഞാൻ പറഞ്ഞു. അപ്പോഴാണ് മമ്മൂട്ടി ചിരിച്ചത്.
ഒരുപാട് കാര്യങ്ങൾ മമ്മൂട്ടി പറഞ്ഞു തന്നിരുന്നു. ഇനിയും എനിക്കൊരുപാട് കാര്യങ്ങൾ ഒക്കെ പറഞ്ഞു തരാൻ അറിയാം, പക്ഷേ അതിന് പണം തരണം എന്നായിരുന്നു പറഞ്ഞത്. എന്നെ വളരെയധികം ഇഷ്ടമാണ്. തമാശകൾ ഒക്കെ പറയുമായിരുന്നു എന്ന് സേതു ലക്ഷ്മിയമ്മ പറഞ്ഞു.