തിരുവനന്തപുരം: കേരളത്തിലെ വ്യവസായ വളര്‍ച്ചയെ പുകഴ്ത്തിക്കൊണ്ടുള്ള ശശി തരൂര്‍ എംപിയുടെ ലേഖനം വായിച്ചിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. ഇക്കാര്യം പരിശോധിക്കുമെന്നും സുധാകരന് പ്രതികരിച്ചു.
കേരളം വ്യവസായ സൗഹൃദ സംസ്ഥാനമെന്ന ശശി തരൂരിന്റെ നിലപാട് തള്ളി പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും രംഗത്തെത്തിയിരുന്നു. നിലവില്‍ കേരളം മികച്ച വ്യവസായ സൗഹൃദ അന്തരീക്ഷമുള്ള സംസ്ഥാനമല്ല.
അത് മെച്ചപ്പെട്ട് വരണമെന്ന് ആഗ്രഹിക്കുന്ന ആളുകളാണ് തങ്ങൾ. ഏത് സാഹചര്യത്തിലാണ് തരൂര്‍ അത്തരമൊരു ലേഖനം എഴുതിയതെന്ന് അറിയില്ലെന്നും സതീശൻ പറഞ്ഞു.
കേരളത്തിന്റെ വ്യവസായ രംഗത്തുണ്ടാവുന്ന മാറ്റങ്ങളെ പ്രശംസിച്ച് കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗവും എംപിയുമായ ശശി തരൂര്‍ ദേശീയ മാധ്യമത്തിൽ എഴുതിയ ലേഖനമാണ് പാർട്ടിയെ വെട്ടിലാക്കിയത്. വ്യവസായിക മേഖലയിലെ കേരളത്തിന്റെ വളര്‍ച്ച അതിശയിപ്പിക്കുന്നതാണെന്നായിരുന്നു തരൂരിന്റെ പുകഴ്ത്തല്‍. ഇതിന് പിന്നാലെ തരൂരിന് നന്ദി പറഞ്ഞുകൊണ്ട് വ്യവസായ മന്ത്രി പി.രാജീവും രംഗത്തെത്തിയിരുന്നു.
തരൂരിന്റെ ലേഖനം വായിച്ചിട്ടില്ല: ഏത് സാഹചര്യത്തിലാണ് അത്തരമൊരു ലേഖനം എഴുതിയതെന്ന് അറിയില്ല; കെ.സുധാകരൻ
![](https://www.rashtradeepika.com/library/uploads/2024/02/k-sudhakaran.jpg)