വിശുദ്ധ ത്രിവേണി സംഗമത്തില്‍ വിശുദ്ധ സ്നാനത്തിനായി സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ധാരാളം ആളുകളാണ് എത്തിയത്. എല്ലാവരിൽ നിന്നും വ്യത്യസ്തമായി അതിൽ ഒരാൾ എല്ലാവരുടെയും ശ്രദ്ധ പിടിച്ച് പറ്റി. അതൊരു നായയായിരുന്നു പേര് സൊറാവർ. സമൂഹ മാധ്യമങ്ങളില്‍ സൊറാവറിന് ഇപ്പോൾ ആരാധകർ ഏറെയാണ്.
കുടുംബാംഗങ്ങൾ മഹാകുംഭമേളയ്ക്ക് പോകാനൊരുങ്ങിയപ്പോൾ. സൊറാവർ വീട്ടില്‍ തനിച്ചായി. അങ്ങനെ പുറപ്പെടാന്‍ നേരത്ത് അവനും കാറില്‍ കയറുകയായിരുന്നെന്ന് സൊറാവറിന്റെ ഉടമ വന്‍ഷ് ഛബ്ര പറഞ്ഞു. സൊറാവറിന്റെ സ്നാനത്തിന്റെ വീഡിയോ എല്ലാവരും ഇപ്പോൾ ഏറ്റെടുത്തു കഴിഞ്ഞു.
നദിയിൽ പുണ്യ സ്നാനം നടത്തുന്നതിനായി സൊറാവറിനെയും കൊണ്ട് ഛബ്ര ഇറങ്ങുന്നത് വീഡിയോയി കാണാം. നദിയില്‍ മുങ്ങുന്നതിന് മുമ്പ് ഛബ്ര അല്പം ജലമെടുത്ത് അവന്റെ തലയില്‍ തടവുന്നു. പിന്നാലെ സൊറാവറിനെ നദിയില്‍ മുക്കിയെടുക്കുന്നു. സൊറാവര്‍ കാര്യമായ അസ്വസ്ഥതകളൊന്നും പ്രകടിപ്പിക്കുന്നില്ല. വളരെ ശാന്തനായ അവന്റെ ഇരുപ്പ് സമൂഹ മാധ്യമ ഉപയോക്താക്കളെ ഏറെ ആകര്‍ഷിച്ചു.