കോഴിക്കോട്: കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞ് മരിച്ച ലീലയുടെ ശരീരത്തലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാനില്ലെന്ന് പരാതി. ഇവർ ധരിച്ചിരുന്ന സ്വര്‍ണമാലയും കമ്മലുകളും കാണാനില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്
മൃതദേഹത്തില്‍ നിന്നും കിട്ടിയത് സ്വര്‍ണവളകള്‍ മാത്രമാണ്. ഇവർ ധരിച്ചിരുന്ന സ്വര്‍ണമാലയും കമ്മലുകളും കാണാനില്ല.
നാല് പവനോളം സ്വർണാഭരണങ്ങൾ കാണാതായതായി ലീലയുടെ സഹോദരന് ശിവദാസന്‍ പറഞ്ഞു. സംഭവത്തിൽ കൊയിലാണ്ടി പോലീസില്‍ പരാതി നല്‍കുമെന്നും കുടുംബം അറിയിച്ചു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞത്. അപകടത്തില്‍ കെട്ടിടം തകര്‍ന്നും ആനയുടെ ചവിട്ടേറ്റും മൂന്ന് പേര് മരിച്ചിരുന്നു. രാജന്, അമ്മുക്കുട്ടി എന്നിവരാണ് മരിച്ച് മറ്റ് രണ്ട് പേർ. അപകടത്തിൽ 30ൽ അധികം പേര്‍ക്ക് പരിക്കേറ്റിരുന്നു.