നി​ര്‍​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യി​ലെ ത​ര്‍​ക്കം: അ​ടി​യ​ന്ത​ര ജ​ന​റ​ല്‍ ബോ​ഡി യോ​ഗം വി​ളി​ക്ക​ണ​മെ​ന്ന് നി​ര്‍​മാ​താ​വ് സാ​ന്ദ്ര തോ​മ​സ്

കൊ​ച്ചി: നി​ര്‍​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യി​ലെ ത​ര്‍​ക്ക​ത്തി​ല്‍ അ​ടി​യ​ന്ത​ര ജ​ന​റ​ല്‍ ബോ​ഡി യോ​ഗം വി​ളി​ച്ചു ചേ​ര്‍​ക്ക​ണ​മെ​ന്ന് നി​ര്‍​മാ​താ​വ് സാ​ന്ദ്ര തോ​മ​സ്. ലി​സ്റ്റി​ന്‍ സ്റ്റീ​ഫ​ന്‍റെ പ​ത്ര​സ​മ്മേ​ള​നം കൂ​ടു​ത​ല്‍ ആ​ശ​യ​ക്കു​ഴ​പ്പം ഉ​ണ്ടാ​ക്കി​യെ​ന്നും ജ​യ​ന്‍ ചേ​ര്‍​ത്ത​ല​യു​ടെ പ്ര​സ്താ​വ​ന​യി​ല്‍ വ്യ​ക്ത​ത വേ​ണ​മെ​ന്നും സാ​ന്ദ്ര തോ​മ​സ് പ​റ​ഞ്ഞു.

സു​രേ​ഷ് കു​മാ​ര്‍ പ​ത്ര സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞ​ത് വാ​ര്‍​ഷി​ക ജ​ന​റ​ല്‍​ബോ​ഡി​യി​ല്‍ ച​ര്‍​ച്ച ചെ​യ്ത​ത​ല്ല. ആ​രൊ​ക്ക​യോ “വെ​ട​ക്കാ​ക്കി ത​നി​ക്കാ​ക്കു​ക’ എ​ന്ന രീ​തി പ്ര​വ​ര്‍​ത്തി​ക്കു​ന്നു​വെ​ന്നും സാ​ന്ദ്ര തോ​മ​സ് പ​ത്ര​ക്കു​റി​പ്പി​ലൂ​ടെ പ്ര​തി​ക​രി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം നി​ര്‍​മാ​താ​ക്ക​ള്‍​ക്കെ​തി​രേ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി ജ​യ​ന്‍ ചേ​ര്‍​ത്ത​ല രം​ഗ​ത്തെ​ത്തി​യി​രു​ന്നു.



Related posts

Leave a Comment