ഏറ്റവും ഇഷ്ടപ്പെട്ട നടനാണ് കമല്ഹാസൻ എന്ന് ഉർവശി. ഇത്തരത്തില്‍ സിനിമയുടെ എല്ലാ മേഖലകളിലും കൈ വയ്ക്കുന്ന മറ്റൊരു നടനില്ല എന്നു തന്നെ പറയാം. തിരക്കഥാകൃത്തായും സംവിധായകനായും നിര്‍മാതാവായും ഒക്കെ കമല്‍ഹാസനൊപ്പം എനിക്ക് ജോലി ചെയ്യാന്‍ സാധിച്ചിട്ടുണ്ട്.
സിനിമയ്ക്കു വേണ്ടി ഇത്രയധികം സമര്‍പ്പിച്ചിരിക്കുന്ന ഒരു നടനെ ഇന്ത്യന്‍ സിനിമയില്‍ ഞാന്‍ വേറെ കണ്ടിട്ടില്ല. ഒരു സിനിമയില്‍ ശില്പിയായിട്ടാണ് അഭിനയിക്കുന്നതെങ്കില്‍ ശില്പം ഉണ്ടാക്കാന്‍ പഠിച്ചതിനു ശേഷം അഭിനിയിക്കാമെന്നു ചിന്തിക്കുന്ന ആളാണ് കമല്ഹാസൻ എന്ന് ഉര്‍വശി പറഞ്ഞു.