ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ടീം നായകന്റെ ഡ്രൈവിംഗ് കണ്ട് വായുപൊളിച്ചിരിക്കുന്ന ന്യൂസിലന്‍ഡ് താരങ്ങളുടെ ചിത്രമാണ് സോഷ്യല്‍മീഡിയയിലെ പുതിയ ആഘോഷം. ഏകദിന പരമ്പരയിലെ നാലാം മത്സരത്തിനായി റാഞ്ചിയിലെത്തിയപ്പോഴായിരുന്നു ഹമ്മറില്‍ ധോണിയുടെ പ്രകടനം. എയര്‍പോര്‍ട്ടില്‍നിന്നു കിവീസ് താരങ്ങള്‍ ടീം ബസില്‍ പോകുമ്പോള്‍ അതുവഴി ഹമ്മറും പായിച്ച് ധോണിയെത്തി.
ജാര്‍ഖണ്ഡുകാരനായ ധോണിയുടെ വീട് റാഞ്ചിയിലാണ്. അതുകൊണ്ട് തന്നെ ടീമിനൊപ്പം പോകാതെ ഹമ്മര്‍ വരുത്തിച്ച് ധോണി നേരെ വീട്ടിലേക്ക് പോയി. സിനിമ താരങ്ങളെ കണ്ട സ്കൂള്‍ കുട്ടികളെപ്പോലെ കിവീസ് താരങ്ങളായ റോസ് ടെയ്ലറും ടോം ലാഥവും നോക്കുന്നതെന്നാണ് സോഷ്യല്‍മീഡിയയുടെ അഭിപ്രായം. ധോണിയുടെ വാഹനപ്രേമം പണ്ടേ പ്രശസ്തമാണ്. ബൈക്കുകളുടെയും കാറുകളുടെയും അപൂര്‍വശേഖരം മഹിക്കുണ്ട്.