ന്യൂഡൽഹി: മോഷണം നടത്തിയതിനു ശകാരിച്ച അച്ഛനെ മകൻ തീകൊളുത്തി കൊന്നു. ഡൽഹിയിലെ അജയ് നഗറിലാണു സംഭവം. 14കാരനാണു അച്ഛനെ കൊലപ്പെടുത്തിയത്.
മുഹമ്മദ് അലീം (55) ആണ് കൊല്ലപ്പെട്ടത്. വാടകവീട്ടിലാണ് ഇരുവരും കഴിഞ്ഞിരുന്നത്. സമീപത്ത് താമസിച്ചിരുന്ന വീട്ടുടമസ്ഥൻ മുഹമ്മദ് അലീമിന്റെ കരച്ചിൽ കേട്ടെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
ഇയാളും അയൽവാസിയും വീട്ടിലെത്തിയപ്പോൾ വാതിൽ അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. ഇവർ വാതിൽ തുറന്ന് അകത്ത് കയറിയപ്പോഴേക്കും മുഹമ്മദ് മരിച്ചിരുന്നു. വീട്ടിൽനിന്ന് ഓടിമറഞ്ഞ പ്രതിക്കായുള്ള തെരച്ചിൽ പോലീസ് ഊർജിതമാക്കി.