കൊച്ചി: നേരത്തെ സമ്പത്തിന് നല്കിയ ആനുകൂല്യങ്ങള്‍ തന്നെയാണ് തനിക്കും ലഭിച്ചിരിക്കുന്നതെന്ന് കേരളത്തിന്റെ ഡല്‍ഹിയിലെ പ്രതിനിധി പ്രഫ. കെ.വി. തോമസ്.
യാത്രാബത്ത കാലാനുസൃതമായി കൂട്ടിയിട്ടുണ്ടാകുമെന്നും കെവി തോമസ് പറഞ്ഞു. യാത്രാബത്തക്കുള്ള ബജറ്റ് വിഹിതം ഇരട്ടിയിലധികമാക്കാനുള്ള ശിപാര്‍ശയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രഫ. തോമസിന്റെ യാത്രാബത്ത ഉയര്‍ത്താനാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. പ്രതിവര്‍ഷ തുക അഞ്ചു ലക്ഷത്തില്‍ നിന്നും 11.31 ലക്ഷം ആക്കാന്‍ പൊതു ഭരണ വകുപ്പ് ധനവകുപ്പിന് ശിപാര്‍ശ നല്കി.
നേരത്തെ കെ. വി തോമസിന് യാത്ര ബത്തയായി പ്രതിവര്‍ഷം അഞ്ചു ലക്ഷം രൂപയായിരുന്നു തുക അനുവദിച്ചിരുന്നത്. എന്നാല്‍ യാത്രാ ആവശ്യങ്ങള്‍ക്ക് വേണ്ടി ചെലവാക്കുന്ന തുക 6.31 ലക്ഷമാണെന്നും അത് കൊണ്ട് യാത്രാ ബത്ത കൂട്ടണമെന്നുമായിരുന്നു തോമസിന്റെ ആവശ്യം. ഇത് പരിഗണിച്ചാണ് പൊതു ഭരണ വകുപ്പ് ധനവകുപ്പിന് ശിപാര്‍ശ നല്‍കിയത്.