ഒരു പെണ്‍കുട്ടിയെ ഭ്രാന്തമായി പ്രണയിക്കുന്ന യുവാവിന്റെ കഥയാണ് സാരിയെന്ന് രാംഗോപാല്‍ വര്‍മ. ഒരു ഘട്ടത്തില്‍ എത്തുമ്പോള്‍ ആ പെണ്‍കുട്ടിയുടെ മേലുള്ള പ്രണയം കൊണ്ട് അയാള്‍ സൈക്കിക്കായും സ്റ്റോക്കറായും മാറുകയാണ്.
പൊതുവെ ഏതെങ്കിലും പെണ്‍കുട്ടിക്ക് ആണ്‍കുട്ടികളില്‍ നിന്നും മോശം അനുഭവം നേരിടേണ്ടി വന്നാല്‍ അത് ആ പെണ്‍കുട്ടിയുടെ വസ്ത്രധാരണത്തിന്റെ കുഴപ്പമാണെന്ന തരത്തില്‍ സമൂഹം ആ പെണ്‍കുട്ടിയെ കുറ്റപ്പെടുത്താറുണ്ട്.
എന്നാല്‍ സാരിയുടുത്ത് പോകുന്ന പെണ്‍കുട്ടിക്കും സമാനമായ അനുഭവം ഉണ്ടാകാറുണ്ട്. ആ പോയിന്റ് എല്ലാവരിലേക്കും എത്തിക്കുന്നതിന് വേണ്ടിയാണ് സാരി എന്ന സിനിമ എടുത്തതും ആ പേര് നല്കിയതും എന്ന് രാംഗോപാല്‍ വര്‍മ പറഞ്ഞു.