ഒരു ഇടത്തരം കാര്‍ ഉപയോഗിക്കുന്നവന്റെ സ്വപ്നം ലക്ഷ്വറി കാര്‍ വാങ്ങണമെന്നതായിരിക്കും. ഏറ്റവും വില കൂടിയ ലക്ഷ്വറി കാറുകള്‍ ഉപയോഗിക്കുന്നവരാണ് സിനിമാതാരങ്ങള്‍. അവരുടെ ഗ്ലാമറിനും നിലയ്ക്കും വിലയ്ക്കും അനുയോജ്യമായ കാറുകള്‍ വാങ്ങാന്‍ സെലിബ്രിറ്റികള്‍ ശ്രദ്ധിക്കാറുണ്ട്. ചില സിനിമാതാരങ്ങള്‍ തമ്മില്‍ വാഹനങ്ങള്‍ വാങ്ങിക്കൂട്ടുന്ന കാര്യത്തില്‍ മത്സരമുണ്ടോ എന്നുവരെ നമുക്കു തോന്നിപ്പോകും.
എന്നാല്‍ കോടികളുടെ വരുമാനമുണ്ടെങ്കിലും സാധാരണ കാറുകളില്‍ സഞ്ചരിക്കുന്ന ചില സെലിബ്രിറ്റികളും നമ്മുടെ നാട്ടിലുണ്ട്. അക്കൂട്ടത്തില്‍ ഏറ്റവും പ്രമുഖയാണ് ബോളിവുഡ് നടിയായ ശ്രദ്ധ കപുര്‍. അടുത്തയിടെ സ്ത്രീ 3 എന്ന സിനിമയിലൂടെ ഹിന്ദി സിനിമയില്‍ ഇന്‍ഡസ്ട്രി ഹിറ്റടിച്ച നായികയാണ് ശ്രദ്ധ. അതായത് ഒറ്റയ്ക്ക് തീയറ്ററില്‍ ആളെക്കൂട്ടാന്‍ കെല്‍പ്പുള്ള നായിക എന്ന് വേണമെങ്കില്‍ പറയാം. നിലവില്‍ ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നടിമാരില്‍ ഒരാളാണ് ശ്രദ്ധ കപുര്‍. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരു സിനിമയ്ക്കു ശ്രദ്ധ 20 കോടി രൂപയ്ക്കു മുകളില്‍ പ്രതിഫലം ലഭിക്കുന്നുണ്ട്.
ശ്രദ്ധ കപുറിന്റെ കാര്‍ ശേഖരവും വളരെ വലുതാണ്. ലംബോര്‍ഗിനി ഹുറാകാന് ടെക്നിക്ക, ഔഡി ക്യൂ 7, മെര്‍സിഡീസ് ബെന്‍സ് എംഎല്, ബിഎംഡബ്ല്യു 7 സീരീസ് തുടങ്ങിയ വിലകൂടിയ കാറുകള്‍ ശ്രദ്ധ കപുറിനു സ്വന്തമായുണ്ട്. അതിസമ്പന്നയും വില കൂടിയ കാറുകളുടെ ശേഖരവുമുണ്ടെങ്കിലും ശ്രദ്ധ കപുർ വളരെ സിമ്പിളായ കാറുകളില്‍ യാത്ര ചെയ്യാനാണ് ഇഷ്ടപ്പെടുന്നത്.
അവര്‍ കൂടുതലും സഞ്ചരിക്കുന്നത് മാരുതി സുസുക്കി സ്വിഫ്റ്റ്, ടൊയോട്ട ഫോര്‍ച്യൂണര്‍ പോലുള്ള കാറുകളിലാണ്. പലര്‍ക്കും വിശ്വസിക്കാന്‍ പ്രയാസമുണ്ടാകും. എന്നാല്‍ ശ്രദ്ധ കപുര്‍ മാരുതി സുസുക്കി സ്വിഫ്റ്റ്, ടൊയോട്ട ഫോര്‍ച്യൂണര്‍ തുടങ്ങിയ കാറുകളില്‍ യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ നിരവധി തവണ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ഇപ്പോള്‍ ശ്രദ്ധ കപുര്‍ ഒരു ടൊയോട്ട ഫോര്‍ച്യൂണറില്‍ വന്നിറങ്ങുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഈ വൈറല്‍ വീഡിയോ എവിടെ നിന്നുള്ളതാണെന്ന് കൃത്യമായി കൃത്യമായി അറിയില്ല. എന്നിരുന്നാലും ഈ വീഡിയോ ശ്രദ്ധ കപുറിന്റെ ലാളിത്യത്തിന്റെ മറ്റൊരു തെളിവായിട്ടാണ് ആരാധകര്‍ ഉയര്‍ത്തിക്കാണിക്കുന്നത്. നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ടൊയോട്ട ഫോര്‍ച്യുണറിന്റെ പ്രാരംഭ വില 33.78 ലക്ഷം രൂപയാണ്. അതേസമയം, ഈ കാറിന്റെ ടോപ് വേരിയന്റിന്റെ വില 51.94 ലക്ഷം രൂപയാണ്. ഇവ എക്സ്-ഷോറൂം വിലകളാണ്.
ഇത്രയും വിലയുള്ള എസ്യുവിയാണോ സിമ്പിള്‍ കാര്‍ എന്ന് ചോദിക്കാന്‍ വരട്ടെ. ഏകദേശം 150 കോടി രൂപയുടെ ആസ്തിയുള്ള ശ്രദ്ധ കപുറിനെപ്പോലുള്ള ഒരു നടിയെ സംബന്ധിച്ച് ടൊയോട്ട ഫോര്‍ച്യൂണര്‍ വളരെ സിമ്പിളായ കാര്‍ എന്ന് വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ലെന്നാണ് തോന്നുന്നത്. ഏതായാലും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഫുള്‍സൈസ് എസ്യുവിയായ ടൊയോട്ട ഫോര്‍ച്യൂണര്‍ ശ്രദ്ധ കപുറിനെപ്പോലെ സിനിമാ താരങ്ങള്‍ക്ക് മാത്രമല്ല രാഷ്ട്രീയക്കാര്‍ക്കും ബിസിനസുകാര്‍ക്കും ഇഷ്ടമാണ്.