അംഗൻവാടിയിൽ ഉച്ചക്ക് പൊരിച്ച കോഴിയും ബിരിയാണിയും വേണെന്ന് പറഞ്ഞ കൊച്ച് കൂട്ടുകാരൻ ശങ്കുവിന്റെ വീഡിയോ നമ്മളെല്ലാവരും കണ്ടതാണ്. ഇപ്പോഴും അംഗൻവാടികളിൽ ഉച്ചക്ക് കഞ്ഞിയും പയറും വൈകുന്നേരം ഉപ്പുമാവും തന്നെയാണ് കൊടുക്കുന്നത്.
ഇവിടെ മാത്രമല്ല സ്കൂളിലും ഉച്ചക്ക് ചോറും സാന്പാറും രസവും അച്ചാറുമൊക്കെ മാത്രമേ ഉള്ളു. ഇപ്പോഴിതാ ജപ്പാനിലെ ഒരു സ്കൂളിൽ കൊടുക്കുന്ന ഉച്ചഭക്ഷണമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
വെജിറ്റബിൾ ചിക്കൻ മീറ്റ്ബോൾ സൂപ്പ് എന്ന വിഭവമാണ് കുട്ടികൾക്ക് വേണ്ടി ഉണ്ടാക്കുന്നത്. പച്ചക്കറികൾ ശ്രദ്ധാപൂർവ്വം കഴുകി മുറിച്ച് എടുക്കുന്നതു മുതൽ വിഭവം തയ്യാറാക്കി കഴിയുന്നതുവരെയുള്ള കാര്യങ്ങൾ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പൂർണമായും ആരോഗ്യകരമായ പാചകരീതിയാണ് ഇവർ പിന്തുടർന്നിരിക്കുന്നത്. പാചകം ചെയ്യുന്ന എല്ലാ വ്യക്തികളും വൃത്തിയുള്ള കിച്ചൺ ഗൗണുകൾ, ഏപ്രണുകൾ, തൊപ്പികൾ, ഗ്ലൗസുകൾ എന്നിവ ധരിച്ചിരിക്കുന്നത് കാണാൻ സാധിക്കും.