കൊച്ചി: പാതിവില തട്ടിപ്പ് കേസില്‍ റിമാന്‍ഡിലുള്ള മുഖ്യപ്രതി അനന്തുകൃഷ്ണനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്. ഇതിനായി ഇന്ന് മൂവാറ്റുപുഴ കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും. ക്രൈംബ്രാഞ്ച് ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാകും ചോദ്യം ചെയ്യല്‍. ഇയാളുടെ ഓഫീസില്‍നിന്ന് കണ്ടെടുത്ത രേഖകളില്‍ ഇടപാടുകളുടെ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
സിഎസ്ആര്‍ ഫണ്ട് ലഭിച്ചിട്ടില്ലെന്നും മണി ചെയിന്‍ മാതൃകയിലാണ് പണം വാങ്ങിയതെന്നുമാണ് അനന്തു മുമ്പ് മൊഴി നല്‍കിയത്. അനന്തുവിന്റെ മൂന്ന് സ്ഥാപനങ്ങളുടെ അക്കൗണ്ടില്‍ 548 കോടി രൂപ എത്തിയതായും കണ്ടെത്തിയിരുന്നു. ഈ പണം പിന്‍വലിച്ചിട്ടില്ല.
എന്നാല്‍, വിവിധ അക്കൗണ്ടുകളിലേക്ക് ഈ തുക കൈമാറ്റം ചെയ്തതായാണ് വിവരം. ഇക്കാര്യങ്ങളെക്കുറിച്ച് വിശദമായി ചോദ്യം ചെയ്യുന്നതിനായാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത്. അനന്തുവിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായശേഷം കേസിലെ മറ്റു പ്രതികളെയും ആരോപണവിധേയരെയും ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ച് നീക്കം.