കറാച്ചി: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യക്കെതിരായ നാണംകെട്ട തോല്‍വിയോടെ സെമി കാണാതെ പുറത്തായ പാക്കിസ്ഥാന് ക്രിക്കറ്റ് ടീമില്‍ പൊട്ടിത്തെറി. ചാമ്പ്യൻസ് ട്രോഫിക്കുശേഷം അക്വിബ് ജാവേദിന്റെ നേതൃത്വത്തിലുള്ള പരിശീലക സംഘത്തെ പുറത്താക്കാന്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചു.
ചാമ്പ്യൻസ് ട്രോഫിയിലെ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് 60 റണ്‍സിന് തോറ്റ പാക്കിസ്ഥാൻ ഇന്ത്യയോട് ആറ് വിക്കറ്റിനും തോറ്റു.
ഇന്നലെ ന്യൂസിലന്‍ഡ് ബംഗ്ലാദേശിനെതിരെ ജയിച്ചതോടെ സെമിയിലെത്താനുള്ള നേരിയ പ്രതീക്ഷയും അവസാനിച്ചു. 29 വര്‍ഷങ്ങള്‍ക്കുശേഷം രാജ്യം ആതിഥേത്വം വഹിക്കുന്നൊരു ഐസിസി ടൂര്‍ണമെന്റില്‍ സെമി പോലും കാണാതെ പുറത്തായെന്ന നാണക്കേടിലാണ് പാക്കിസ്ഥാനിപ്പോള്‍.