അ​യ​ർ​ല​ൻ​ഡി​ൽ കാ​ർ ഓ​ടി​ക്കു​ന്ന​തി​നി​ടെ ഹൃ​ദ​യാ​ഘാ​തം: ഇ​ല​ഞ്ഞി സ്വ​ദേ​ശി മ​രി​ച്ചു

ഇ​ല​ഞ്ഞി: അ​യ​ർ​ല​ൻ​ഡി​ലെ കി​ൽ​ക്കെ​നി​യി​ൽ വാ​ഹ​നം ഓ​ടി​ക്കു​ന്ന​തി​നി​ടെ ഹൃ​ദ​യാ​ഘാ​തം അ​നു​ഭ​വ​പ്പെ​ട്ട കൂത്താട്ടുകുളം ഇ​ല​ഞ്ഞി സ്വ​ദേ​ശി​യാ​യ യു​വാ​വ് മ​രി​ച്ചു. ഇ​ല​ഞ്ഞി പെ​രു​മ്പ​ട​വം മാ​ലാ​യി​ക്കു​ന്നേ​ൽ കെ.​ഐ. ശ്രീ​ധ​ര​ന്‍റെ മ​ക​ൻ അ​നീ​ഷ് ശ്രീ​ധ​ര​ൻ (38) ആ​ണ് മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച കു​ടും​ബ​ത്തോ​ടൊ​പ്പം നാ​ട്ടി​ലെ​ത്താ​ൻ വി​മാ​ന ടി​ക്ക​റ്റെ​ടു​ത്തി​രു​ന്നു. കി​ൽ​ക്കെ​നി​യി​ലെ സ്വ​കാ​ര്യ റ​സ്റ്റ​റ​ന്‍റി​ൽ ഷെ​ഫാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു.

നാ​ട്ടി​ൽ പോ​കു​ന്ന​തി​ന് മു​ൻ​പ് ജോ​ലി ചെ​യ്യു​ന്ന റ​സ്റ്റ​റ​ന്‍റി​ൽ പോ​കാ​നാ​യി കാ​ർ ഓ​ടി​ച്ച് രാ​വി​ലെ 8.30 ഓ​ടെ കി​ൽ​ക്കെ​നി ടൗ​ണി​ൽ എ​ത്തു​ക​യും ശാ​രീ​രി​ക അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് കാ​റി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് ടൗ​ണി​ലെ ഒ​രു ക​ട​യു​ടെ മ​തി​ലി​ൽ ഇ​ടി​ച്ചു നി​ന്നു.

പാ​രാ​മെ​ഡി​ക്സ് സം​ഘം എ​ത്തി​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ സാ​ധി​ച്ചി​ല്ല. കാ​ർ ഓ​ടി​ക്കു​ന്ന​തി​നി​ടെ ഉ​ണ്ടാ​യ ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.മൂ​ന്ന് വ​ർ​ഷം മു​ൻ​പാ​ണ് അ​നീ​ഷ് അ​യ​ർ​ല​ൻ​ഡി​ൽ എ​ത്തു​ന്ന​ത്.

കി​ൽ​ക്കെ​നി സെ​ന്‍റ് ലൂ​ക്ക്സ് ജ​ന​റ​ൽ ഹോ​സ്പി​റ്റ​ലി​ൽ ന​ഴ്സാ​യ ജ്യോ​തി​യാ​ണ് ഭാ​ര്യ. ശി​വാ​ന്യ (എ​ട്ട്), സാ‍​ദ്വി​ക് (10 മാ​സം) എ​ന്നി​വ​രാ​ണ് മ​ക്ക​ൾ. ശാ​ന്ത ശ്രീ​ധ​ര​നാ​ണ് അ​നീ​ഷി​ന്‍റെ മാ​താ​വ്. മൃ​ത​ദേ​ഹം നാ​ട്ടി​ൽ എ​ത്തി​ച്ച് സം​സ്ക​രി​ക്കും. മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

Related posts

Leave a Comment