തലയോലപ്പറമ്പ്: തിരുവനന്തപുരത്ത് ട്രാവൽ ഏജൻസി നടത്തിയിരുന്ന തലയോലപ്പറമ്പ് സ്വദേശിയായ യുവാവിനെ അടൂരിൽ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.
മറവൻതുരുത്ത് പള്ളിപ്പറമ്പ് സൗപർണികയിൽ നിഷാദി(29)നെയാണ് തിങ്കളാഴ്ച വൈകുന്നേരം കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. എസി ഓൺ ചെയ്ത് ഡോറുകൾ ലോക്ക് ചെയ്ത നിലയിലായിരുന്നു.
മറവൻതുരുത്തിലെ വീട്ടിലുണ്ടായിരുന്ന യുവാവിനെ ഞായറാഴ്ച മുതലാണ് കാണാതായത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം മുട്ടുചിറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന്.
ഏനാത്ത് പോലീസ് മേൽനടപടി സ്വീകരിച്ചു. പിതാവ് പരേതനായ ഹബീബ് (റിട്ട. സിആർപിഎഫ്). മാതാവ്: യശോദ (റിട്ട. നഴ്സിംഗ് സൂപ്രണ്ട് തിരുവനന്തപുരം മെഡിക്കൽ കോളജ്). സഹോദരിമാർ: നിഷ ( ബാങ്ക് മാനേജർ, തിരുവനന്തപുരം), ഹർഷ ( നഴ്സ് ഓസ്ട്രേലിയ).