സ്ട്രോബറി പഴങ്ങളോട് പൊതുവെ ആളുകൾക്ക് ഒരു മുഖം തിരിഞ്ഞ മനോഭാവമാണുള്ളത്. പുളി കാരണമോ അല്ലങ്കിൽ മറ്റ് പഴങ്ങളെപ്പോലെ അതിന് വില കൂടുതൽ കാരണമോ ആകാം ആളുകളുടെ ഈ മുഖം തിരിക്കലിനു പിന്നിലെന്ന് കരുതാം. എന്നാൽ ചിലരാകട്ടെ സ്ട്രോബറി പഴങ്ങളെ വളരെയേറെ ഇഷ്ടപ്പെടുന്നവരാണ്.
ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും വില കൂടിയ സ്ട്രോബറി പഴത്തിനായി 19 ഡോളർ മുടക്കിയ വാർത്തയാണ് പുറത്ത് വരുന്നത്. സമൂഹ മാധ്യമ ഇന്റഫ്ലുവന്സറായ 21കാരി അലിസ ആന്റോസിയാണ് വില കൂടിയ സ്ട്രോബറി പഴം സ്വന്തമാക്കിയത്. എല്ലി അമായി വിൽക്കുന്ന ‘ഓർഗാനിക് സിംഗിൾ ബെറി’ യാണിത്. ജപ്പാനിലെ ക്യോട്ടോയിൽ നിന്നാണ് ഈ സ്ട്രോബറി ഇറക്കുമതി ചെയ്തതാണെന്ന് റിപ്പോർട്ടുകൾ പറയുന്നത്.
ഒരു ട്രേയിൽ ഒരൊറ്റ സ്ട്രോബറി പഴമാണ് ഘടിപ്പിച്ചിരിക്കുന്നത്. അതിനാണ് 19 ഡോളർ ചുമത്തുന്നത്. ലോകത്തിലെ ഏറ്റവും രുചിയേറിയ പഴമാണിതെന്നാണ് യുവതി പറഞ്ഞത്. ഇതിന്റെ വീഡിയോയും യുവതി പങ്കുവച്ചു.