തിരുവല്ല: മാര്‍ച്ച് ഒന്ന്, രണ്ട് തീയതികളില്‍ തിരുവല്ല ബാലിക മഠം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സ്റ്റേഡിയത്തില്‍ പുരുഷ, വനിത സംസ്ഥാന ഗുസ്തി ചാമ്പ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.23 വയസിനു താഴെയുള്ളവരുടെ മത്സരത്തില്‍ സംസ്ഥാനത്തെ 14 ജില്ലകളെ പ്രതിനിധീകരിച്ച് 290 പുരുഷ താരങ്ങളും 135 വനിതാ താരങ്ങളുമാണ പങ്കെടുക്കുന്നത്.
ഗ്രീക്കോബ റോമന്‍, ഫ്രീ സ്റ്റൈല്‍ എന്ന വിഭാഗങ്ങളിലായി വിവിധ കാറ്റഗറികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്.ദേശീയ, അന്തര്‍ദേശീയ നിലവാരമുള്ള 15 ഒഫീഷ്യല്‍സാണ് മത്സരങ്ങള്‍ നിയന്ത്രിക്കുന്നത്.
മത്സരത്തില്‍ പങ്കെടുക്കുന്ന കായികതാരങ്ങള്‍ക്കും ഒഫീഷ്യല്‍സിനും ദേശീയ റസ്ലിംഗ് ഫെഡറേഷന് ഒബ്സര്വേര്മാര്ക്കും ഉള്ള താമസ സൗകര്യം അടക്കം എല്ലാ സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്.
ആംബുലന്‍സ് അടക്കമുള്ള ആവശ്യമായ മെഡിക്കല്‍ സൗകര്യങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്.കായിക താരങ്ങളായ എല്ലാവര് ക്കും ഇന്‍ഷ്വറന്‍സ് പരിരക്ഷ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അന്തര്‍ദേശീയ നിലവാരമുള്ള റെസ്ലിംഗ് മാറ്റാണ് മത്സരങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. ഏഴു വര്‍ഷങ്ങള്‍ക്കുശേഷമാണ് തിരുവല്ല സംസ്ഥാന ഗുസ്തി ചാമ്പ്യന്‍ഷിപ്പിന് ആതിഥ്യം അരുളുന്നത്.