ഒ​ടു​വി​ൽ ബ്രേ​ക്ക്ത്രൂ സ​മ്മാ​നി​ച്ച് ബേ​സി​ൽ; മ​ലെ​വാ​ർ പു​റ​ത്ത്, വി​ദ​ർ​ഭ​യ്ക്ക് അ​ഞ്ചു​വി​ക്ക​റ്റ് ന​ഷ്ടം

നാ​ഗ്പു​ർ: ര​ഞ്ജി ട്രോ​ഫി ഫൈ​ന​ലി​ൽ കേ​ര​ള​ത്തി​നെ​തി​രേ വി​ദ​ർ​ഭ​യ്ക്ക് അ​ഞ്ചാം വി​ക്ക​റ്റ് ന​ഷ്ടം. ഇ​ര​ട്ട​സെ​ഞ്ചു​റി​യി​ലേ​ക്ക് കു​തി​ക്കു​ക​യാ​യി​രു​ന്ന ഡാ​നി​ഷ് മ​ലെ​വാ​ർ ആ​ണ് ര​ണ്ടാം​ദി​നം ആ​ദ്യ സെ​ഷ​നി​ൽ പു​റ​ത്താ​യ​ത്.

ഒ​ടു​വി​ൽ വി​വ​രം ല​ഭി​ക്കു​മ്പോ​ൾ അ​ഞ്ചി​ന് 290 റ​ൺ​സെ​ന്ന നി​ല​യി​ലാ​ണ് വി​ദ​ർ​ഭ. 24 റ​ൺ​സു​മാ​യി യ​ഷ് താ​ക്കൂ​റും ര​ണ്ടു റ​ൺ​സു​മാ​യി യ​ഷ് റാ​ത്തോ​ഡു​മാ​ണ് ക്രീ​സി​ൽ.

നാ​ഗ്പു​രി​ലെ ജാം​ത വി​സി​എ സ്റ്റേ​ഡി​യ​ത്തി​ല്‍ ര​ണ്ടാം​ദി​നം നാ​ലി​ന് 239 റ​ൺ​സെ​ന്ന നി​ല​യി​ൽ ബാ​റ്റിം​ഗ് പു​ന​രാ​രം​ഭി​ച്ച വി​ദ​ർ​ഭ​യെ മ​ലെ​വാ​ർ- യ​ഷ് താ​ക്കൂ​ർ സ​ഖ്യം അ​തി​വേ​ഗം 250 ക​ട​ത്തി. ഇ​രു​വ​രും ചേ​ർ​ന്ന് 51 റ​ൺ​സ് കൂ​ട്ടു​കെ​ട്ട് പ​ടു​ത്തു​യ​ർ​ത്തി. ഇ​തി​നി​ടെ മ​ലെ​വാ​ർ 150 പി​ന്നി​ട്ടു.

ഒ​ടു​വി​ൽ വി​ക്ക​റ്റി​നു വേ​ണ്ടി കി​ണ​ഞ്ഞു ശ്ര​മി​ച്ച കേ​ര​ള​ത്തി​ന് ആ​ശ്വാ​സം പ​ക​ർ​ന്ന് എ​ൻ.​പി. ബേ​സി​ൽ എ​ത്തി. ഇ​ര​ട്ട​സെ​ഞ്ചു​റി ല​ക്ഷ്യ​മാ​ക്കി കു​തി​ച്ച മ​ലെ​വാ​റി​നെ ബേ​സി​ൽ ബൗ​ൾ​ഡാ​ക്കി​യ​തോ​ടെ വി​ദ​ർ​ഭ അ​ഞ്ചി​ന് 290 റ​ൺ​സെ​ന്ന നി​ല​യി​ലാ​യി.

285 പ​ന്തി​ൽ 15 ബൗ​ണ്ട​റി​ക​ളും മൂ​ന്നു സി​ക്സ​റു​മു​ൾ​പ്പെ​ടെ 153 റ​ൺ​സെ​ടു​ത്ത മ​ലെ​വാ​റാ​ണ് വി​ദ​ർ​ഭ നി​ര​യി​ൽ ടോ​പ് സ്കോ​റ​ർ. ആ​ദ്യ​ദി​നം 12.5 ഓ​വ​റി​ല്‍ മു​ന്നു​വി​ക്ക​റ്റി​ന് 24 റ​ണ്‍​സ് എ​ന്ന ത​ക​ര്‍​ച്ച​യി​ല്‍​നി​ന്ന് ഡാ​നി​ഷ് മ​ലെ​വാ​ര്‍-​ക​രു​ണ്‍ നാ​യ​ര്‍ സ​ഖ്യം ന​ട​ത്തി​യ ര​ക്ഷാ​ദൗ​ത്യ​ത്തി​ലൂ​ടെ​യാ​ണ് വി​ദ​ർ‌​ഭ സു​ര​ക്ഷി​ത സ്കോ​റി​ലെ​ത്തി​യ​ത്. ഒ​ന്നാം​ദി​നം ര​ണ്ടും മൂ​ന്നും സെ​ഷ​നു​ക​ള്‍ പൂ​ര്‍​ണ​മാ​യും നി​യ​ന്ത്രി​ച്ച മ​ലെ​വാ​ര്‍-​ക​രു​ണ്‍ സ​ഖ്യം 215 റ​ണ്‍​സാ​ണ് സ്‌​കോ​ര്‍​ബോ​ര്‍​ഡി​ല്‍ എ​ത്തി​ച്ച​ത്. 188 പ​ന്തി​ല്‍ 86 റ​ണ്‍​സ് നേ​ടി​യാ​ണ് ക​രു​ണ്‍ നാ​യ​ര്‍ പു​റ​ത്താ​യ​ത്.

വി​ദ​ര്‍​ഭ​യു​ടെ മ​ധ്യ​നി​ര​യി​ലെ ക​രു​ത്ത​നാ​യ അ​ക്ഷ​യ് വ​ഡ്ക​റും യാ​ഷ് താ​ക്കൂ​റും ഇ​നി​യും അ​വ​ശേ​ഷി​ച്ചി​രി​ക്കെ ര​ണ്ടു​ദി​വ​സം പേ​സ​ര്‍​മാ​രെ പി​ന്തു​ണ​യ്ക്കു​ന്ന പി​ച്ചി​ല്‍​നി​ന്ന് പ​ര​മാ​വ​ധി ആ​നു​കൂ​ല്യം നേ​ടു​ന്ന​തി​നാ​കും ഇ​ന്നു കേ​ര​ളം ശ്ര​മി​ക്കു​ക.

Related posts

Leave a Comment