മുംബൈ: മഹാരാഷ്ട്രയിൽ മോഷണക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി യുവതിയെ പീഡിപ്പിച്ചു. പുനെ ജില്ലയിലെ ഷിരൂ ർ പോലീസ് സ്റ്റേഷൻ പരിധിയിലാണു സംഭവം. 26കാരിയാണ് ആക്രമിക്കപ്പെട്ടത്.
നഗരത്തിലെ തിരക്കേറിയ സ്വാർഗേറ്റ് ബസ് സ്റ്റാൻഡിൽ ബസിനുള്ളിലാണു സംഭവം നടന്നത്. സ്ഥിരം കുറ്റവാളിയായ പ്രതി കണ്ടക്ടർ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് ആളൊഴിഞ്ഞ ബസിൽ യുവതിയെ കയറ്റി ഡോർ പൂട്ടിയശേഷം പീഡിപ്പിക്കുകയായിരുന്നു. ഈ സമയം ബസിനു സമീപം ആളുകൾ ഉണ്ടായിരുന്നു.
സംഭവശേഷം യുവതി സ്വന്തം നാട്ടിലേക്കു ബസിൽ പോകുകയും യാത്രാമധ്യേ ഫോണിൽ സുഹൃത്തിനോട് സംഭവം വിവരിക്കുകയും ചെയ്തു. സുഹൃത്തിന്റെ ഉപദേശപ്രകാരം യുവതി പോലീസിൽ പരാതി നൽകി. പ്രതിയെ പിടികൂടാൻ പോലീസ് പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചു.