ചങ്ങരംകുളം(കോഴിക്കോട്): മലയാളിയായ യുവ ഡോക്ടര്‍ ഒമാനില്‍ ഒഴുക്കില്‍പെട്ട് മരിച്ചു. ചങ്ങരംകുളം ചിയ്യാനൂര്‍ സ്വദേശി വട്ടത്തൂര്‍ വളപ്പില്‍ ഇബ്രാഹിം കുട്ടിയുടെ മകന് നവാഫ് (34) ആണ് മരിച്ചത്.
ഇഎംഎസ് ഹോസ്പിറ്റലില്‍ ജോലി ചെയ്തിരുന്ന നവാഫ് കഴിഞ്ഞ രണ്ട് വര്‍ഷമായി ഒമാനില്‍ നിസ്വ ഹോസ്പിറ്റലില്‍ എമര്‍ജന്‍സി വിഭാഗത്തില്‍ ജോലി ചെയ്തു വരികയായിരുന്നു.
നവാസും കുടുംബവും ഇബ്രിയില്‍ പോയി വാദി മുറിച്ച് കടക്കുന്നതിടെ അപകടത്തില്‍ പെട്ടെന്നാണ് വിവരം.ഭാര്യയും കുഞ്ഞും അപകടത്തില്‍നിന്ന് രക്ഷപ്പെട്ടു.
ഇബ്രി ഹോസ്പിറ്റലില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്ന് വരികയാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. സഹോദരന് നബീല്‍ യുഎഇ യിലാണ്.