ഒരു നടി ഞാൻ പേര് പറയുന്നില്ല. പണ്ട് ഞാൻ ഒരു സിനിമയിൽ അഭിനയിച്ചപ്പോൾ എനിക്ക് ഒരു വലിയ ഷോട്ട് ചെയ്യാനുണ്ടായിരുന്നു. എന്റെ ഏഴാമത്തെയോ എട്ടാമത്തെയോ സിനിമയാണ്. പുള്ളിക്കാരി ഒരു കാര്യം ചെയ്ത് കഴിഞ്ഞ് വേറൊരിടത്തോട്ട് പോകാൻ തുടങ്ങുമ്പോൾ ഞാൻ പോകരുതെന്ന് പറഞ്ഞ് തടയണം. നിന്നോടല്ലേ പോകേണ്ടെന്ന് പറഞ്ഞത് എന്നൊക്കെ ചോദിക്കണം.
ഒരു നെഗറ്റീവ് ഷെയ്ഡുളള കഥാപാത്രമായിരുന്നു. പുള്ളിക്കാരി ഈ ഡയലോഗ് പറഞ്ഞ് കഴിയുമ്പോഴേക്കും നായകൻ വരുന്നതും എന്നെ അടിക്കുന്നതുമെല്ലാമാണ് സീൻ. കുറച്ച് ദൈർഘ്യമുള്ള ഷോട്ടാണ്. മൂന്ന് ടേക്ക് കഴിഞ്ഞപ്പോഴേക്കും എന്റെ കോൺഫിഡൻസ് പോകാൻ തുടങ്ങി. ടെൻഷനാകാനും തുടങ്ങി എനിക്ക്. മാത്രമല്ല എനിക്ക് അന്ന് അത്രയല്ലേ എക്സ്പീരിയൻസുള്ളു. ഞാൻ ആവർത്തിച്ച് ടേക്കുകൾ എടുക്കുന്നത് കണ്ടപ്പോൾ ആ നടി അവിടെ നിന്ന് ചിരിക്കാൻ തുടങ്ങി.
അതിനെ കൊലച്ചിരി എന്നാണോ പറയേണ്ടതെന്ന് എനിക്ക് അറിയില്ല. പുള്ളിക്കാരി ചിരിക്കുന്തോറും സംവിധായകനും ഇറിറ്റേറ്റഡായി തുടങ്ങി. ഞാൻ എട്ടോ പത്തോ ടേക്ക് എടുത്തു. ആറ്, ഏഴ് ടേക്കായപ്പോൾ ഞാൻ ആ നടിയോട് ചോദിച്ചു എന്തിനാണ് ഇങ്ങനെ ചിരിക്കുന്നതെന്ന്? ഓപ്പോസിറ്റ് നിൽക്കുന്നയാളുകൾ തെറ്റിക്കുന്നത് കാണുമ്പോൾ എനിക്ക് ചിരി വരും. അതുകൊണ്ടാണ് ഒന്നും തോന്നരുതെന്നായിരുന്നു മറുപടി.
ഇത് എപ്പോഴും ഉള്ളതാണോ എന്നാണ് ഞാൻ തിരിച്ച് ചോദിച്ചത്. അതെ എനിക്ക് ഇങ്ങനെ ചിരി വരുമെന്ന് നടി പറഞ്ഞു. ആ സംഭവം ഇതുവരെ എന്റെ മനസിൽ നിന്നും പോയിട്ടില്ല. ദേഷ്യം ആയിട്ടല്ല. നമ്മളെ സംബന്ധിച്ചിടത്തോളം ഏറ്റവും ബുദ്ധിമുട്ടിയ സാഹചര്യമായിരുന്നു അത് എന്ന് ഡോ. റോണി ഡേവിഡ് പറഞ്ഞു.