കാൽവരിമൗണ്ട്: ഓട്ടോ റിക്ഷ ഡ്രൈവറുടെ സത്യസന്ധത കിടപ്പ് രോഗിയുടെ ചികിത്സ മുടങ്ങാതെ തുണച്ചു.കിടപ്പുരോഗികളായ മാതാപിതാക്കളുടെ ചികിത്സയ്ക്കായി സഹകരണ സംഘത്തിൽനിന്നു വായ്പയെടുത്ത 25,000 രൂപ നഷ്ടപ്പെട്ട താഴത്തുമോടയിൽ സണ്ണിക്കാണ് ഓട്ടോറിക്ഷാ ഡ്രൈവറുടെ സത്യസന്ധത തുണയായത്.
വ്യാഴാഴ്ച രാവിലെയാണ് സണ്ണിക്ക് പണം നഷ്ടമായത്. പണം നഷ്ടമായ വിവരം പലരേയും അറിയിക്കുകയും പ്രാദേശിക വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഇടുകയും ചെയ്തു.
ഉച്ചവരെ പ്രതികരണം ഒന്നും ഉണ്ടായില്ല. കാൽവരി മൗണ്ടിലെ ഓട്ടോ ഡ്രൈവർ കുന്നേൽ പ്രകാശന് രാവിലെ സ്റ്റാൻഡിലേക്ക് വരുന്പോൾ റോഡിൽനിന്നു 25,000 രൂപ ലഭിച്ച വിവരം കാൽവരിമൗണ്ട് സ്റ്റാൻഡിലെ ഡ്രൈവർ കല്ലുക്കുന്നേൽ സോഫിയയാ സണ്ണിയെ വിളിച്ചറിയിച്ചത്.
പണം വായ്പ നൽകിയ നവജ്യോതി സംഘം ഭാരവാഹികൾ അടക്കം അന്വേഷണത്തിലായിരുന്നു. കാൽവരിമൗണ്ടിലെത്തി ഓട്ടോ ഡ്രൈവർമാരുടെയും വ്യാപാരികളുടെയും സാന്നിധ്യത്തിൽ പ്രകാശൻ പണം സണ്ണിയെ ഏൽപ്പിക്കുകയായിരുന്നു.