ഭാഗ്യം ചിലപ്പോൾ നമ്മെ തുണയ്ക്കുമെന്ന് പറയുന്നത് വെറുടെ അല്ലന്ന് തെളിയിക്കുന്ന ഒരു വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
പുഴയിലിറങ്ങി കുളിക്കുന്ന യുവാവിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. വളരെ ആസ്വദിച്ചാണ് വെള്ളത്തിന്റെ കുളിരിൽ അയാൾ നിൽക്കുന്നത്. തൊട്ടടുത്തായി വള്ളത്തിൽ മറ്റൊരു യുവാവും ഉണ്ട്. ഇതെല്ലാംതന്നെ കാമറയിൽ പകർത്തുന്ന സുഹൃത്തും ഇവരോടൊപ്പം ഉണ്ട്.
വെള്ളത്തിലിറങ്ങി യുവാവ് കുളിക്കാനായി തുടങ്ങി. ആദ്യം കുറച്ച് ജലം കൈയിൽ എടുത്ത് തലയിൽ കൂടി ഒഴിക്കുന്നത് വീഡിയോയിൽ കാണാം. അതിനു ശേഷം തന്റെ സുഹൃത്തുക്കളോട് അദ്ദേഹം എന്തൊക്കെയോ സംസാരിക്കുന്നതും തീരെ വ്യക്തതയില്ലാതെ നമുക്ക് കേൾക്കാൻ സാധിക്കും.
വെള്ളത്തിൽ ആദ്യം മുങ്ങിയശേഷം ഒന്നു നിവരുന്നത് കാണാൻ സാധിക്കും. പിന്നീട് അയാൾ വീണ്ടും മുങ്ങി നിവർന്നപ്പോൾ എന്തോ ഒന്ന് കാലിൽ തട്ടിയപോലെ തോന്നി. പെട്ടന്ന്തന്നെ അതെന്താണെന്ന് നോക്കിയ യുവാവ് ഞെട്ടിപ്പോയി. അതൊരു മുതല ആയിരുന്നു.
ഭയന്നുപോയ യുവാവ് ഉടനെ തന്നെ വെള്ളത്തിൽ നിന്നും വള്ളത്തിലേക്ക് കയറുന്നത് വീഡിയോയിൽ കാണാം. സംഭവത്തിന്റെ വീഡിയോ പെട്ടെന്ന്തന്നെ സോഷ്യൽ മീഡിയിയൽ വൈറലായി. നിരവധി ആളുകളാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയത്. നിങ്ങൾക്ക് എന്തായാലും ഭാഗ്യമുണ്ട്. അതൊരു കുഞ്ഞ് മുതല ആയത് നിങ്ങളുടെ ഭാഗ്യം അല്ലായിരുന്നെങ്കിൽ ഇപ്പോൾ പരലോകത്ത് എത്തിയേനെ എന്നാണ് മിക്കവരും വീഡിയോയ്ക്ക് നൽകിയ കമന്റ്.