ലക്നോ: കൗമാരക്കാരിയെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി അതേ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി. ഉത്തർപ്രദേശിലെ ഭദോഹിയിലാണു സംഭവം. ഈമാസം അഞ്ചിനാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും പോലീസ് പറഞ്ഞു.
ആസിഫ് ഖാൻ എന്ന ഛോട്ട ബാബു (22) തന്റെ മകളെ തട്ടിക്കൊണ്ടുപോയതായി പെൺകുട്ടിയുടെ പിതാവ് പരാതിയിൽ പറയുന്നു. 2023 ഒക്ടോബർ 14ന് പ്രതി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പോലീസ് പറഞ്ഞു. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയും പെൺകുട്ടിയെ രക്ഷപ്പെടുത്തുകയും ചെയ്തു. തുടർന്ന് എട്ടുമാസത്തോളം ജയിലിൽ കഴിഞ്ഞ ജാമ്യം ലഭിച്ച് അടുത്തിടെയാണ് പുറത്തിറങ്ങിയത്.