ഓ​ടു​ന്ന ബ​സി​ല്‍​നി​ന്ന് ‘ല​ഹ​രി’ പു​റ​ത്തേ​ക്ക്; ര​ണ്ട് ഡ്രൈ​വ​ര്‍​മാ​ര്‍ പി​ടി​യി​ല്‍

കോ​ഴി​ക്കോ​ട്: ബം​ഗ​ളൂ​രു​വി​ൽ നി​ന്നു ന​ഗ​ര​ത്തി​ലേ​ക്ക് ല​ഹ​രി​മ​രു​ന്നു ക​ട​ത്തു​ന്ന ര​ണ്ട് ബ​സ് ഡ്രൈ​വ​ർ​മാ​രെ ന​ർ​കോ​ട്ടി​ക് സെ​ല്ലും ചേ​വാ​യൂ​ർ പോ​ലീ​സും ചേ​ർ​ന്ന് അ​റ​സ്റ്റ് ചെ​യ്തു. കോ​വൂ​ർ സ്വ​ദേ​ശി പി​ലാ​ക്കി​ൽ ഹൗ​സി​ൽ പി. ​അ​നീ​ഷ് (44), തി​രു​വ​ന​ന്ത​പു​രം വെ​ള്ള​ക​ട​വ് സ്വ​ദേ​ശി നെ​ടു​വി​ളം പു​ര​യി​ട​ത്തി​ൽ പി.​സ​ന​ൽ കു​മാ​ർ(45) എ​ന്നി​വ​രാ​ണു പി​ടി​യി​ലാ​യ​ത്.

പ്ര​തി​ക​ളി​ൽ നി​ന്നു 31.70 ഗ്രാം ​എം​ഡി​എം​എ ക​ണ്ടെ​ടു​ത്തു. പി​ടി​യി​ലാ​യ​വ​ർ കോ​ഴി​ക്കോ​ട്-​ബം​ഗ​ളൂ​രു ടൂ​റി​സ്റ്റ് ബ​സി​ലെ ഡ്രൈ​വ​ർ​മാ​രാ​ണ്. ബം​ഗ​ളൂ​രു​വി​ൽ​നി​ന്നു ജി​ല്ല​യി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ല​ഹ​രി മ​രു​ന്ന് എ​ത്തി​ച്ചു കൊ​ടു​ക്കു​ന്ന സം​ഘ​ത്തി​ലെ മു​ഖ്യ​ക​ണ്ണി​ക​ളാ​ണു പ്ര​തി​ക​ളെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. പി​ടി​യി​ലാ​യ അ​നീ​ഷി​നെ​തി​രേ ക​ണ്ണൂ​രി​ലെ ഇ​രി​ട്ടി പോ​ലീ​സി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ച്ച​തി​നു കേ​സു​ണ്ട്.

ഓ​ടു​ന്ന ബ​സി​ൽ നി​ന്നു ല​ഹ​രി​മ​രു​ന്നു പൊ​തി പു​റ​ത്തേ​ക്ക് എ​റി​ഞ്ഞു​കൊ​ടു​ത്താ​ണു വി​ൽ​പ്പ​ന. പ്ര​തി അ​നീ​ഷി​നെ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ചെ​റു​വ​റ്റ​ക്ക​ട​വു ഭാ​ഗ​ത്തു​നി​ന്നു പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ളി​ല്‍ നി​ന്നും ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​ന​ല്‍​കു​മാ​റും പി​ടി​യി​ലാ​യ​ത്.

Related posts

Leave a Comment