വിദ്യാഭ്യാസം നേടുക എന്നത് ഒരുവന്റെ പ്രാഥമികമായ അവകാശമാണ്. ധാരാളം സ്കൂളുകൾ ഇന്ന് അനിദിനം വളരുകയാണ്. കുഞ്ഞ് ജനിക്കുന്പോൾ തന്നെ അവന്റെ വിദ്യാഭ്യാസത്തിനുള്ള സ്ഥാപനങ്ങൾ മാതാപിതാക്കൾ കണ്ടുവയ്ക്കാറുണ്ട്. ഏറ്റവും മികച്ച സ്കൂളിൽ തങ്ങളുടെ മക്കൾ പഠിക്കണമെന്നാണ് എല്ലാ അച്ഛനമ്മമാരും ആഗ്രഹിക്കുന്നതും. എന്നാൽ കോൽക്കത്തയിലെ ഈ ദന്പതികൾ അങ്ങനെ മനോഭാവം വച്ച് പുലർത്തുന്നവരല്ല.
കുട്ടികളെ ഇവർ സ്കൂളിൽ അയക്കുന്നില്ല. പകരം പ്രകൃതിയെ സ്നേഹിക്കാനും ക്യാംപിനും ആർട് ഫെസ്റ്റിനുമൊക്കെ പങ്കെടുപ്പിക്കാനും യാത്രകൾ ചെയ്യിപ്പികകുകയുമാണ് ചെയ്യുന്നത്. അത്തരം രീതികളെ അൺസ്കൂളിംഗ് എന്നാണ് വിശേഷിപ്പിക്കുന്നത്. സ്കൂൾ വിദ്യാഭ്യാസം നൽകാതെ ബദൽ സ്കൂൾ രീതികളും ഹോം സ്കൂളിംഗ് രീതികളുമാണ് തങ്ങളുടെ മക്കൾക്ക് ഇവർ പ്രദാനം ചെയ്യുന്നത്.
സ്കൂളിൽ പോകുന്ന കുട്ടികൾ പലവിധ സമ്മർദ്ദത്താൽ വലയുകയാണ്, അവർക്ക് വേണ്ടുന്ന കാര്യങ്ങളൊന്നും അവിടെ നിന്നും കിട്ടുന്നില്ല എന്നാണ് ഇവർ പറയുന്നത്.
ആക്ടറും സോഷ്യൽ മീഡിയാ ഇൻഫ്ലുവൻസറുമായ ഷെനാസ് ട്രഷറിയാണ് ഈ കുടുംബത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. പലരും ഇതിനെ അഭിനന്ദിക്കുകയാണ് ചെയ്തത്. കാണാപാഠം പഠിച്ചല്ല കുഞ്ഞുങ്ങൾ വളരേണ്ടത്, അവർ വായിച്ചും കണ്ടും കേട്ടും അനുഭവിച്ചുമാണ് വളരേണ്ടത് എന്നാണ് ചിലർ കമന്റ് ചെയ്തത്.