ബാലതാരമായി തുടങ്ങി പിന്നീട് നായികാപദവിയിലെത്തിയ നിരവധി താരസുന്ദരിമാരിൽ ഒരാളാകാൻ ഒരുങ്ങുകയാണ് നയന്‍താര ചക്രവര്‍ത്തി. കിലുക്കം കിലുകിലുക്കം എന്ന സിനിമയിലൂടെയായിരുന്നു ബേബി നയൻതാര അഭിനയരംഗത്തേക്ക് എത്തുന്നത്.
ലേഡി സൂപ്പര്‍സ്റ്റാറായ നയന്‍താരയുടെ പേരുമായി എത്തിയെങ്കിലും സിനിമാലോകത്ത് തന്റേതായൊരു സ്ഥാനം കണ്ടെത്താന്‍ താരത്തിന് സാധിച്ചിരുന്നു. അന്ന് ബാലതാരമായി അഭിനയിച്ച കുഞ്ഞുസുന്ദരി ഇന്ന് വളര്‍ന്ന് വലിയ ആളായി മാറിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ നടി പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ വളരെ പെട്ടെന്നാണ് വൈറലാകാറുള്ളത്.
ഏറ്റവും പുതിയതായി സാരി ധരിച്ച ചിത്രങ്ങളാണ് നയന്‍താര പങ്കുവച്ചത്. നീല നിറമുള്ള സാരിയില്‍ അതീവ സുന്ദരിയായിട്ടാണ് നടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സ്ലീവ്ലെസ് ബ്ലൗസ് ധരിച്ചതാണ് ചിത്രങ്ങളെ വേറിട്ടതാക്കുന്നത്. ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങളും നടി ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. എല്ലാം വളരെ പെട്ടെന്നാണ് വൈറലാകുകയും ചെയ്യും.
ഒപ്പം വിമര്‍ശനങ്ങളും നടിക്കു ലഭിക്കാറുണ്ട്. എന്നാല്‍ സാരി ഉടുത്ത പുതിയ ചിത്രങ്ങള്‍ കണ്ടപ്പോള്‍ തങ്ങള്‍ക്കുണ്ടായ ആശ്ചര്യം രേഖപ്പെടുത്തിക്കൊണ്ടാണ് ആരാധകര്‍ എത്തിയിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ക്യൂട്ട് വാവയായ കണ്ട കുഞ്ഞ് ഇത്രയും വളര്‍ന്നോ എന്നാണ് പലരുടെയും ചോദ്യം. ഫോട്ടോസ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.