കോഴിക്കോട്: വിദ്യാർഥികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പത്താംക്ലാസുകാരൻ മരിച്ചു. ചുങ്കം പാലോറക്കുന്നിൽ ഇക്ബാലിന്റെ മകന് മുഹമ്മദ് ഷഹബാസാണ് ശനിയാഴ്ച പുലര്‍ച്ചെ മരിച്ചത്.
താമരശേരി വെഴുപ്പൂര്‍ റോഡിലെ ട്രിസ് ട്യൂഷന് സെന്ററിനുസമീപത്തുവച്ച് വ്യാഴാഴ്ച വൈകുന്നേരം ആറരയോടെയായിരുന്നു സംഘര്‍ഷം. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് ഷഹബാസ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.
എളേറ്റിൽ വട്ടോളി എം.ജെ.ഹയർ സെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയാണ് മുഹമ്മദ് ഷഹബാസ്. ട്യൂഷൻ സെന്ററിൽ പത്താം ക്ലാസുകാരുടെ ഫെയർവെൽ പാർട്ടിക്കിടെ ഉണ്ടായ തർക്കമാണ് സംഘര്‍ഷത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.
സംഘർഷവുമായി ബന്ധപ്പെട്ട് ട്യൂഷന് സെന്ററില്‍ പഠിക്കുന്ന അഞ്ച് വിദ്യാര്‍ഥികൾ താമരശേരി പോലീസിന്റെ കസ്റ്റഡിയിലാണ്.