മാ​ർ​പാ​പ്പ​യു​ടെ നി​ല അ​തീ​വ ഗു​രു​ത​രം; വെ​ന്‍റി​ലേ​റ്റ​റി​ലേ​ക്ക് മാ​റ്റി

വ​ത്തി​ക്കാ​ൻ: ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലെ​ന്ന് റി​പ്പോ​ർ​ട്ട്. നി​ല വ​ഷ‍​ളാ​യ​തോ​ടെ മാ​ർ​പാ​പ്പ​യെ വെ​ന്‍റി​ലേ​റ്റ​റി​ലേ​ക്ക് മാ​റ്റി​യെ​ന്ന് വ​ത്തി​ക്കാ​ൻ വ്യ​ക്ത​മാ​ക്കി.

ന്യു​മോ​ണി​യ ബാ​ധ ഗു​രു​ത​ര​മാ​യ​തി​നെ തു​ട​ര്‍​ന്ന് ഫെ​ബ്രു​വ​രി 14നാ​ണ് മാ​ർ​പാ​പ്പ​യെ റോ​മി​ലെ ജെ​മെ​ല്ലി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഛർ​ദി​യെ തു​ട​ർ​ന്നു​ണ്ടാ​യ ശ്വാ​സ​ത​ട​സ​വും ആ​രോ​ഗ്യ​സ്ഥി​തി വ​ഷ​ളാ​ക്കി.

മൂ​ക്കി​നു​ള്ളി​ലേ​ക്ക് ക​ട​ത്തി​യ ട്യൂ​ബി​ലൂ​ടെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ മാ​ർ​പാ​പ്പ​യ്ക്ക് ഓ​ക്സി​ജ​ന്‍ ന​ല്‍​കി​യി​രു​ന്ന​ത്. എ​ന്നാ​ൽ വ്യാ​ഴാ​ഴ്ച ഓ​ക്സി​ജ​ന്‍ മാ​സ്കി​ലേ​ക്കും മാ​റി​യി​രു​ന്നു.

Related posts

Leave a Comment