വാഷിംഗ്ടൺ ഡിസി : അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും യുക്രൈന് പ്രസിഡന്റ് വ്ളാദിമിര്‍ സെലന്‍സ്കിയുമായി നടത്തിയ ചർച്ച അലസിപ്പിരിഞ്ഞു. വൈറ്റ് ഹൗസിൽ നടത്തിയ ചർച്ചയിൽ ഇരുവരും വെല്ലുവിളികൾ നടത്തിയതായും റിപ്പോർട്ടുകളുണ്ട്.
മൂന്നാം ലോക മഹായുദ്ധത്തിന് സെലൻസ്കി ശ്രമിക്കുകയാണോയെന്നതടക്കമുള്ള ചോദ്യങ്ങൾ ട്രംപ് ഉന്നയിച്ചു. യുദ്ധം അവസാനിപ്പിക്കാൻ കരാർ ഉണ്ടാക്കാൻ റഷ്യ ആഗ്രഹിക്കുന്നുവെന്ന് ട്രംപ് പറഞ്ഞു. എന്നാൽ റഷ്യയുമായി ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്ന് സെലെൻസ്കി വ്യക്തമാക്കി.
യുദ്ധം അവസാനിപ്പിക്കാൻ തയാറെങ്കിൽ ഉറപ്പുകൾ ലഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തുടർന്ന് ചർച്ച അവസാനിപ്പിച്ച് വൈറ്റ് ഹൗസിൽ നിന്ന് സെലെൻസ്കി മടങ്ങുകയായിരുന്നു. സെലെൻസ്കി യുഎസിനെ അപമാനിച്ചെന്ന് ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു.