പാലാ: ഉത്സവാഘോഷത്തിനിടെ പൊതുസ്ഥലത്ത് അച്ഛനും സഹോദരനുമൊപ്പം ഉറങ്ങിക്കിടന്ന ഏഴു വയസുകാരി യെ എടുത്തുകൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമമെന്ന് പരാതി. ഇന്നലെ പുലര്‍ച്ചെ പുലിയന്നൂരിലാണ് സംഭവം.
ഇവിടുത്തെ ഉത്സവആഘോഷത്തിനിടെയായിരുന്നു സംഭവം. ഇവര്‍ക്കൊപ്പം കിടന്ന പെണ്‍കുട്ടിയുടെ അമ്മ ശൗചാലയത്തിലേക്ക് പോയപ്പോഴാണ് പെണ്‍കുട്ടിയെ അക്രമി കോരിയെടുത്തുകൊണ്ടുപോയത്.
50 മീറ്റര്‍ അകലെ ആളൊഴിഞ്ഞ ഇടവഴിയിലെത്തിച്ച് ഉപദ്രവിക്കാൻ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി കുതറി ഓടി രക്ഷപ്പെടുകയുമായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം ഊര്‍ജിതമാക്കിയതായി പാലാ എസ്എച്ച്ഒ ജോബിന് ആന്റണി പറഞ്ഞു.
പോലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതിയെ പിടികൂടാനുള്ള ശ്രമത്തിലാണ്.