പീരുമേട്: കോട്ടയം സർക്കാർ നഴ്സിംഗ് കോളജിൽ റാഗിംഗിനിരയായ ഗ്ലെൻമേരി സ്വദേശിയായ വിദ്യാർഥിയുടെ വീട്ടിൽ അഡ്വ. ഡീൻ കുര്യാക്കോസ് എംപിയും മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ എംപിയും സന്ദർശനം നടത്തി.
റാഗിംഗ് കേസിൽ പ്രതികളായവരുടെ പേരിൽ കൊലപാതകക്കുറ്റം കൂടി ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട എംപി തുടർ നടപടികളിൽ കുടുംബത്തിനൊപ്പമുണ്ടാവുമെന്നും അറിയിച്ചു.
എംപിമാർക്കൊപ്പം ഐഎൻടിയുസി സംസ്ഥാന എക്സിക്യൂട്ടീവ് മെംബർ പി.കെ. രാജൻ, കോൺഗ്രസ് പീരുമേട് മണ്ഡലം പ്രസിഡന്റ് കെ. രാജൻ, ന്യൂനപക്ഷ സെൽ ജില്ലാ പ്രസിഡന്റ് നിക്സൺ ജോർജ്, കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികളായ സി. യേശുദാസ്, സി.കെ. അനീഷ്, പഞ്ചായത്തംഗം ഇ. ചന്ദ്രൻ എന്നിവരും ഭവനസന്ദർശനത്തിൽ ഉണ്ടായിരുന്നു.